ജീ­വ­വാ­യു പോ­ലെ­യാ­ണ്‌ കൃ­ഷി

ടെ­ലി­വി­ഷ­നും ക­മ്പ്യൂ­ട്ട­റും മൊ­ബൈൽ ഫോ­ണു­മൊ­ക്കെ ന­മു­ക്കി­പ്പോൾ ജീ­വ­വാ­യു പോ­ലെ­യാ­ണ്‌. പ­ക്ഷേ മ­നു­ഷ്യ­ന്റെ ഇ­ന്നോ­ള­മു­ള്ള ക­ണ്ടെ­ത്ത­ലു­ക­ളിൽ ഒ­ന്നൊ­ഴി­കെ മ­റ്റെ­ല്ലാം ഇ­ല്ലാ­താ­യാ­ലും ന­മു­ക്ക്‌ ജീ­വി­ക്കാ­നാ­കും. മ­ഹ­ത്താ­യ ഈ ക­ണ്ടു­പി­ടി­ത്ത­മാ­ണ്‌ കൃ­ഷി. മ­ല­യാ­ളി കൃ­ഷി­യിൽ നി­ന്നും അ­ക­ന്ന്‌ പോ­യെ­ങ്കി­ലും ന­മ്മൾ സു­ഖ­മാ­യി ജീ­വി­ച്ച്‌ പോ­കു­ന്ന­ത്‌ മ­റ്റു­ള്ള­വർ ന­മു­ക്ക്‌ വേ­ണ്ടി കൃ­ഷി ചെ­യ്യു­ന്ന­ത്‌ കൊ­ണ്ടാ­ണ്‌.
ലോ­ക­ത്തെ എ­ല്ലാ­സം­സ്‌­കാ­ര­വും ഉ­ട­ലെ­ടു­ത്ത­ത്‌ കൃ­ഷി­യിൽ നി­ന്നാ­ണ്‌. പ്ര­കൃ­തി­യിൽ നി­ന്നും മ­നു­ഷ്യൻ നേ­രി­ട്ട്‌ പഠി­ച്ചെ­ടു­ത്ത­താ­ണ്‌ കൃ­ഷി. മ­ല­യാ­ളി സം­സ്‌­കാ­ര സ­മ്പ­ന്ന­നാ­യ­ത്‌ കൃ­ഷി­യു­ടെ ന­ന്മ­കൊ­ണ്ടാ­ണ്‌. കൃ­ഷി­യു­ടെ സൗ­ന്ദ­ര്യം പേ­രിൽ ത­ന്നെ­യു­ള്ള നാ­ടാ­ണ്‌ കേ­ര­ളം. നെൽ­കൃ­ഷി­യും നാ­ളി­കേ­ര­വും പ്ര­ധാ­ന കൃ­ഷി­യി­ന­ങ്ങ­ളാ­യ കേ­ര­ള­ത്തി­ന്‌ ഇ­ന്ത്യ­യു­ടെ കാർ­ഷി­ക സ­മ്പ­ത്ത്‌ വ്യ­വ­സ്ഥ­യിൽ ഒ­ഴി­വാ­ക്കാ­നാ­വാ­ത്ത സ്ഥാ­ന­മു­ണ്ട്‌.ന­മു­ക്ക്‌ സ്വ­ന്ത­മാ­യ കൃ­ഷി­യ­റി­വു­ക­ളു­ണ്ടാ­യി­രു­ന്നു. അ­ത്‌ പ്ര­തി­പാ­ദി­ക്കു­ന്ന ഗ്ര­ന്ഥ­മാ­ണ്‌ `കൃ­ഷി­­ഗീ­ത`. കേ­ര­ള­ത്തി­ലെ കർ­ഷ­ക­രു­ടെ നാ­ട്ട­റി­വു­കൾ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ഈ കൃ­തി ലോ­ക­ത്ത്‌ കാർ­ഷി­ക മേ­ഖ­ല­യിൽ കേ­ര­ള­ത്തി­ന്റെ മ­ഹ­ത്താ­യ സം­ഭാ­വ­ന­യാ­ണ്‌. വി­ഷു മു­തൽ ആ­രം­ഭി­ക്കു­ന്നു ന­മ്മു­ടെ കാർ­ഷി­ക വർ­ഷം. ഞാ­റ്റു­വേ­ല ക­ല­ണ്ടർ അ­നു­സ­രി­ച്ചാ­ണ്‌ കൃ­ഷി ചെ­യ്‌­തി­രു­ന്ന­ത്‌. 27 ന­ക്ഷ­ത്ര­ങ്ങ­ളു­ടെ പേ­രി­ല­റി­യ­പ്പെ­ടു­ന്ന 27 ഞാ­റ്റു­വേ­ല­ക­ളാ­ണ്‌ ന­മു­ക്കു­ള്ള­ത്‌. സൂ­ര്യൻ ഒ­രു ന­ക്ഷ­ത്ര­ത്തിൽ നിൽ­ക്കു­ന്ന കാ­ല­മാ­ണ്‌ ഞാ­റ്റു­വേ­ല, പ­തി­മൂ­ന്ന­ര ദി­വ­സ­മാ­ണ്‌ ഒ­രു ഞാ­റ്റു­വേ­ല­ക്കാ­ലം. ഓ­രോ ഞാ­റ്റു­വേ­ല­ക്കാ­ല­മ­നു­സ­രി­ച്ചാ­ണ്‌ വി­ള­വി­റ­ക്കി­യി­രു­ന്ന­ത്‌. രോ­ഹി­ണി­യിൽ പ­യർ, തി­രു­വാ­തി­ര­യിൽ കു­രു­മു­ള­ക്‌, അ­ത്ത­ത്തിൽ വാ­ഴ ഇ­ങ്ങ­നെ­യാ­യി­രു­ന്നു അ­ത്‌. ആ­ധു­നി­ക കാ­ലാ­വ­സ്‌­ഥ പഠ­ന­ശാ­ഖ­യാ­യ മീ­റ്റി­യൊ­റൊ­ള­ജി­യു­ടെ ആ­ദ്യ­രൂ­പ­മാ­യി­രു­ന്നു ഞാ­റ്റു­വേ­ല­കൾ. മ­നു­ഷ്യ­ന്റെ അ­മി­ത­ഭോ­ഗാ­സ­ക്തി­യു­ടെ ഫ­ല­മാ­യി ഇ­ന്ന്‌ കാ­ല­വർ­ഷം ത­കി­ടം മ­റി­ഞ്ഞ­തോ­ടെ ഞാ­റ്റു­വേ­ല­ക്ക്‌ കൃ­ത്യ­ത ന­ഷ്ട­മാ­യി.
ന­മ്മു­ടെ കാർ­ഷി­ക പൈ­തൃ­കം അ­നേ­കം കൊ­യ്‌­ത്തു­കാ­ല­ങ്ങ­ളു­ടെ ഗൃ­ഹാ­തു­ര­ത്വം പേ­റു­ന്ന­വ­യാ­ണ്‌. ന­മ്മു­ടെ കാർ­ഷി­ക വൃ­ത്തി­യു­ടെ അ­ടി­ത്ത­റ നെൽ­കൃ­ഷി­യാ­യി­രു­ന്നു. നെൽ­വ­യ­ലു­ക­ളു­ടെ നാ­ടാ­ണ്‌ കേ­ര­ളം. വി­ശാ­ല­ത­യു­ടെ പ­ര്യാ­യ­ങ്ങ­ളാ­യി­രു­ന്നു ഓ­രോ നെൽ­പ്പാ­ട­ങ്ങ­ളും. വ­യ­ലു­ക­ളിൽ നീ­ണ്ട്‌ നി­വർ­ന്ന്‌ കി­ട­ന്ന ഗ്രാ­മ­ഭം­ഗി­കൾ ഇ­ന്ന്‌ അ­സ്‌­ത­മി­ച്ച്‌ കൊ­ണ്ടി­രി­ക്കു­ന്നു. പ­ല­തും കോൺ­ക്രീ­റ്റ്‌ വ­ന­ങ്ങ­ളാ­യി മാ­റി­ക്ക­ഴി­ഞ്ഞു. വ­യ­ലു­കൾ പാർ­പ്പി­ട­കൂ­ട്ട­ങ്ങ­ളാ­യി മാ­റു­മ്പോൾ ന­മു­ക്ക്‌ ന­ഷ്ട­മാ­കു­ന്ന­ത്‌ നെ­ല്ലും വ­യ­ലും കൃ­ഷി­യും മാ­ത്ര­മ­ല്ല മ­ല­യാ­ളി­യു­ടെ സ­മൃ­ദ്ധ­മാ­യ സം­സ്‌­കാ­രം കൂ­ടി­യാ­ണ്‌. നെൽ­കൃ­ഷി മ­ല­യാ­ളി­യു­ടെ ജീ­വ­നാ­ഡി­യാ­യ പ­ഴ­യ­കാ­ലം പ­ഴ­മ­ക്കാ­രു­ടെ ഓർ­മ്മ­ക­ളിൽ മാ­ത്ര­മാ­ണ്‌.
നെൽ­കൃ­ഷി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ്‌ ന­മ്മു­ടെ സം­സ്‌­കാ­രം വി­ക­സി­ച്ച­ത്‌. കൊ­യ്‌­ത്തുൽ­സ­വ­ങ്ങ­ളാ­യി­രു­ന്നു പി­ന്നീ­ട്‌ ദേ­ശീ­യോൽ­സ­വ­ങ്ങ­ളാ­യി മാ­റി­യ­ത്‌.
ഓ­ണ­വും വി­ഷു­വു­മൊ­ക്കെ ന­മ്മു­ടെ കൊ­യ്‌­ത്തുൽ­സ­വ­ങ്ങ­ളു­ടെ ഓർ­മ്മ­കൾ പേ­റു­ന്ന­വ­യാ­ണ്‌. കൊ­യ്‌­തൊ­ഴി­ഞ്ഞ നെൽ­പ്പാ­ട­ങ്ങൾ നാ­ട്ടു­ൽ­സ­വ­ങ്ങ­ളും വേ­ല­ക­ളും കൊ­ണ്ട്‌ നി­റ­ഞ്ഞു. ഇ­തി­ലും പ്ര­ധാ­ന­മാ­യി­രു­ന്നു ന­മു­ക്ക്‌ കു­ടി­വെ­ള്ള­മെ­ത്തി­ക്കു­ന്ന­തിൽ നെൽ­പ്പാ­ട­ങ്ങ­ളു­ടെ പ­ങ്ക്‌. പാ­ട­ങ്ങ­ളിൽ വീ­ഴു­ന്ന മ­ഴ­യാ­ണ്‌ ചു­റ്റു­മു­ള്ള പു­ര­യി­ട­ങ്ങ­ളി­ലെ കി­ണ­റു­ക­ളി­ലെ­ത്തു­ന്ന­ത്‌.
ന­മ്മു­ടെ നെൽ­പ്പാ­ട­ങ്ങ­ളും നെ­ല്ലി­ന­ങ്ങ­ളും അ­ന്താ­രാ­ഷ്‌­ട്ര അം­ഗീ­കാ­രം പി­ടി­ച്ചു പ­റ്റി­യ­വ­യാ­ണ്‌. ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ­യു­ടെ ഫു­ഡ്‌ ആൻ­ഡ്‌ അ­ഗ്രി­കൾ­ച്ചർ അം­ഗീ­കാ­രം പി­ടി­ച്ച്‌ പ­റ്റി­യ­വ­യാ­ണ്‌. ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ­യു­ടെ ഫു­ഡ്‌ ആൻ­ഡ്‌ അ­ഗ്രി­കൾ­ച്ചർ ഓർ­ഗ­നൈ­സേ­ഷൻ നൽ­കു­ന്ന ലോ­ക­പൈ­തൃ­ക മു­ദ്ര നേ­ടി­യി­ട്ടു­ള്ള പ്ര­ദേ­ശ­മാ­ണ്‌ നെൽ­കൃ­ഷി­യു­ടെ ഈ­റ്റി­ല്ല­മാ­യ കു­ട്ട­നാ­ട്‌. സ­മു­ദ്ര­നി­ര­പ്പിൽ നി­ന്നും 2-3 മീ­റ്റർ വ­രെ താ­ഴ്‌­ച­യു­ള്ള പാ­ട­ത്ത്‌ വി­ള കൊ­യ്യു­ന്ന രീ­തി­ക്കാ­ണ്‌ അം­ഗ­‍ീ­കാ­രം ല­ഭി­ച്ചി­രി­ക്കു­ന്ന­ത്‌. ലോ­ക­വ്യ­‍ാ­പാ­ര­സം­ഘ­ട­ന (ണഠ­ഛ) നൽ­കു­ന്ന ഗു­ണ­മേൻ­മ­യു­ള്ള ജോ­ഗ്ര­ഫി­ക്കൽ ഇൻ­ഡി­ക്കേ­ഷൻ അം­ഗീ­കാ­രം നൽ­കി­യി­ട്ടു­ള്ള കേ­ര­ള­ത്തി­ലെ 20 ഉൽ­പ്പ­ന്ന­ങ്ങ­ളിൽ 4 എ­ണ്ണം നെ­ല്ലു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണ്‌. ഔ­ഷ­ധ മൂ­ല്യ­മേ­റി­യ ഞ­വ­ര­യ­റി, ഭാ­ര­വും  ഗു­ണ­വും കൂ­ടി­യ പാ­ല­ക്കാ­ടൻ മ­ട്ട, വ­യ­നാ­ട്ടിൽ കൃ­ഷി ചെ­യ്യു­ന്ന സു­ഗ­ന്ധ­നെ­ല്ലി­ന­മാ­യ ജീ­ര­ക­ശാ­ല, പൊ­ക്കാ­ളി­യ­രി ഇ­വ­യാ­ണ്‌ ലോ­ക­വ്യാ­പ­‍ാ­ര­സം­ഘ­ട­ന­യു­ടെ അം­ഗീ­കാ­രം നേ­ടി­യ­വ.കർ­ഷ­ക­രു­ടെ എ­ണ്ണ­വും കൃ­ഷി­ഭൂ­മി­യു­ടെ വി­സ്‌­തൃ­തി­യും ലോ­ക­മെ­മ്പാ­ടും കു­റ­ഞ്ഞ്‌ വ­രു­ക­യാ­ണ്‌. കു­ടും­ബ കൃ­ഷി­ത്തോ­ട്ട­ങ്ങൾ­ക്കാ­ണ്‌ വൻ ഇ­ടി­വ്‌ സം­ഭ­വി­ച്ചി­രി­ക്കു­ന്ന­ത്‌.
കേ­ര­ള­ത്തി­ലെ സ്ഥി­തി­യും വ്യ­ത്യ­സ്‌­ത­മ­ല്ല. ന­മ്മു­ടെ കാർ­ഷി­ക മേ­ഖ­ല­യി­ലെ ത­കർ­ച്ച ഭ­യ­പ്പെ­ടു­ത്തു­ന്ന­താ­ണ്‌. 1970­-71 ൽ 8.75 ല­ക്ഷം ഹെ­ക്‌­ടർ സ്ഥ­ല­ത്താ­ണ്‌ നാം നെ­ല്ലുൽ­പ്പാ­ദി­പ്പി­ച്ച്‌ കൊ­ണ്ടി­രി­ക്കു­ന്ന­ത്‌.
പു­തി­യ ജീ­വി­ത സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ വേ­ലി­യേ­റ്റ­ത്തിൽ­പ്പെ­ട്ട്‌ ന­മു­ക്ക്‌ കൈ­മോ­ശം വ­ന്ന വീ­ട്ടു കൃ­ഷി അ­ഥ­വാ കു­ടും­ബ കൃ­ഷി പു­ന­രു­ജ്ജീ­വി­പ്പി­ച്ചാ­ലെ കേ­ര­ള­ത്തി­ന്റെ കാർ­ഷി­ക പൈ­തൃ­ക­വും ഭ­ക്ഷ്യ­സു­ര­ക്ഷ­യും നി­ല­നിർ­ത്താ­നാ­വു­ക­യു­ള്ളൂ.
കൃഷി  ചൊല്ലുകൾ
കൃഷിയും പഴഞ്ചൊല്ലും
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
വിത്തുഗുണം പത്തുഗുണം
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്‌
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
മുറ്റത്തേ മുല്ലയ്‌ക്കു മണമില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും.

4,159 total views, 2 views today