പുതീന വിശേഷങ്ങള്‍

 

ഇംഗ്ലീഷില്‍ മിന്റ് (Mint) എന്നും സംസ്കൃതത്തില്‍ റോച്ചിശേ എന്നും പേരിലറിയപ്പെടുന്ന പുതീന ഹൃദ്യമായ വാസനയുള്ള ഒരു ലഘുസസ്യമാണ്.

ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയില്‍ നിന്നാണ് മെന്‍തോള്‍ എന്ന തൈലം വാറ്റിയെടുക്കുന്നത്.

ഊണിന് മുമ്പ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ വായില്‍ ഉമിനീര് തെളിയുന്നത് മാറും.

തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും.

ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.

വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി.

വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.

ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.

പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.

പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും.

ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും.

കൊതുകുശല്യത്തിന് മുറിയില്‍ പൊതിനയില വെച്ചാല്‍ മതി.
പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാന്‍ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങള്‍ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തില്‍ പല്ലുതേപ്പു കഴിഞ്ഞാല്‍ കുറച്ചു പൊതീനയില ചവച്ചാല്‍ മതി. അതിലടങ്ങിയ ക്ലോറോഫില്‍ മറ്റു രാസവസ്തുക്കളുടെ സഹായത്താല്‍ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്.

പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകല്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു.

മൂക്ക് പഴുപ്പ്, മൂക്കില്‍ നിന്നും ചോരവരല്‍, ഘ്രാണശക്തി കുറയല്‍, മൂക്കില്‍ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളില്‍ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കില്‍ വലിച്ചാല്‍ നല്ല ഫലം സിദ്ധിക്കും.

(കടപ്പാട്: കേരള ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍-കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )

കടമ്പനാട് ദേശം's photo.

1,642 total views, 1 views today

ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!

 

ജി. ഗോപിനാഥന്‍

‘മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍’ എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അ‌ത്തരമൊരു മഹത് വ്യക്തിത്വമാണത്രേ! ഒരു ശ്വേത രക്താണു അതിന്റെ അവസാന സമയത്തും കൊലയാളിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ബാക്കിയുള്ള രോഗപ്രതിരോധസംവിധാനത്തിന് മുന്നറിയിപ്പു നൽകുവാൻ  ശ്രമിക്കുന്നു എന്നാണു ഏറ്റവും പുതിയ കണ്ടെത്തൽ. ലോകത്താദ്യമായി ഒരു വെളുത്ത രക്താണുവിന്റെ മരണം മുഴുവൻ സമയ വീഡിയോയിൽ ചിത്രീകരിച്ച ശാസ്ത്രജ്ഞരാണ്  ഈ ത്യാഗോജ്ജ്വല പ്രവൃത്തി ലോകത്തെ അറിയിച്ചത്.  

അപായപ്പെടുത്താൻ കഴിവുള്ള നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള രോഗപ്രതിരോധശക്തി നൽകുന്ന ഈ വെളുത്ത രക്താണുക്കളെ നിരീക്ഷിച്ചുകൊണ്ടിരുന്ന മെൽബണിലെ ലാ ട്രോബ് സർവ്വകലാശാല“(La Trobe University)യിലെ ഈ ശാസ്ത്രജ്ഞർ കാലപ്രവാഹത്തിൽ പ്രവർത്തിയ്ക്കുന്ന മൈക്രോസ്കോപ്പുപയോഗിച്ച് അവയുടെ മരണം ചിത്രീകരിച്ചു. ഓരോ സെക്കന്റിലും നൂറുകണക്കിനു ഫോട്ടോകൾ എടുത്ത് രക്താണുവിന്റെ മരണം പഠിക്കുന്നത് ആദ്യമായിട്ടാണ്. സെൽ, മരിക്കുന്നതോടെ, “മുത്തുകൾഎന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ചിലവയെ പുറത്തുവിട്ടു. അവ ഒരുപക്ഷേ ഒരു രോഗാണുവിന്റെ സാന്നിദ്ധ്യം പ്രതിരോധസംവിധാനത്തിന് നൽകുന്നതായിരിക്കാം. ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചർ കമ്മ്യൂണിക്കേഷനിലാണ്.

സെല്ലുകൾ മരിയ്ക്കാൻ തുടങ്ങുമ്പോൾ അവയിൽ ചില മുഴകൾ പുറത്തേയ്ക്ക് തള്ളിവരും. അപ്പോഴേയ്ക്കും സെല്ല് പൊട്ടിത്തെറിയ്ക്കും, നെക് ലേസ് പോലെ തോന്നിയ്ക്കുന്ന ഈ നീളൻ മുത്തുകളെ പുറത്തേയ്ക്ക് തെറിപ്പിക്കും, അതു പിന്നെ പൊട്ടി ഒറ്റയൊറ്റ മുത്തുകളായി മാറും” – പ്രധാന ലേഖനകർത്താവായ ജോർജിയ അറ്റകിൻ സ്മിത്ത് ആസ്ട്രേലിയൻ അസോസ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ശാസ്ത്രഞ്ജർ പകർത്തിയ ശ്വേതരക്താണുവിന്റെ ചിത്രം ശാസ്ത്രഞ്ജർ പകർത്തിയ ശ്വേതരക്താണുവിന്റെ ചിത്രം


നേരത്തേ കരുതിയിരുന്നത് ചാവുന്ന സമയത്ത് വെളുത്ത രക്താണു ക്രമരഹിതമായി പൊട്ടിപ്പോകുമെന്നാണ്
. എന്നാൽ നേരേ തിരിച്ച് ഈ ഗവേഷണം തെളിയിച്ചത് സെല്ലിന്റെ നാശം തികച്ചും നിയന്ത്രിതമാണെന്നും മൂന്ന് വ്യക്തമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നുമാണ്.ആദ്യം സെല്ല് പുറത്തേയ്ക്ക് തള്ളിവരും, പിന്നീട് പൊട്ടിത്തെറിയ്ക്കും, അവസാനം ബാക്കിവന്ന കഷണങ്ങൾ വേർതിരിയും. ഈ പ്രക്രിയയിൽ ചാവുന്ന സെല്ല് പുറത്തുവിടുന്ന ചരടിൽ കോർത്തപോലെയുള്ള ഈ മുത്തുകളിൽ സെല്ലിന്റെ ന്യൂക്ലിയസ്സിന്റെ ഒരംശവും ഉണ്ടാകം. പിന്നീട് ഓരോ മുത്തും വേർപിരിയും.

മുഴച്ചുവരുന്ന ഈ സെല്ല് നാടകീയമായ സ്ഫോടനം നടത്തുമ്പോൾ പുറത്തുവിടുന്ന നീളൻ നെക്ലേസ് സെല്ലിന്റെ എട്ടിരട്ടി വരെ നീളമുള്ളതായിരിക്കും. ചുറ്റുമുള്ള സെല്ലുകൾക്ക് ഇതിലെ ഓരോ മുത്തനേയും എളുപ്പം അകത്താക്കാൻ കഴിയും. ജീവിച്ചിരിക്കുന്ന ഒരു സെല്ല് ഇതു തിന്നുകഴിയുമ്പോൾ മറ്റു ശ്വേതാണുവിനോട് നോക്കൂ, നിന്നെ പിടിക്കാൻ ഒരു രോഗാണു വരുന്നുണ്ടാകുംഎന്ന മുന്നറിയിപ്പുകൊടുക്കാൻ പ്രാപ്തിയുള്ള ചില മോളിക്യൂളുകൾ അതിലുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു” – അറ്റകിൻ സ്മിത്ത് പറയുന്നു.

ഈ മുത്തുകളെ തട്ടിക്കൊണ്ടു പോകുന്നതുവഴി വൈറസ്സുകൾക്ക് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ഒഴിവാക്കുവാനും ശരീരം മുഴുവനും വ്യാപിക്കുവാനും കഴിയുന്നുണ്ടാകുമെന്നും ഈ ഗവേഷകർ കരുതുന്നുണ്ട്. ചില ഔഷധങ്ങൾ ഈ പ്രക്രിയയുമായി ഇടപെടുന്നുണ്ടെന്നും അവർ കണ്ടു. “സാധാരണമായി ഉപയോഗിയ്ക്കുന്ന ഒരു ആന്റി ഡിപ്രസ്സന്റിന് ഈ പ്രക്രിയയെ ആകെ തടസ്സപ്പെടുത്താൻ കഴിവുണ്ടെന്നും ഒരു ആന്റിബയോട്ടിക്കിന് ഇതിനെ സഹായിക്കാൻ കഴിയുന്നുണ്ടെന്നും ഞങ്ങൾ കണ്ടുഎന്ന് അദ്ദേഹം പറഞ്ഞു. ഈ കണ്ടെത്തലുകൾ രോഗങ്ങളെ ചെറുക്കുന്നതിന് നവീന രീതികൾ വികസിപ്പിച്ചെടുക്കുവാൻ സഹായകമാകുമെന്ന് അവർ പ്രത്യാശിക്കുന്നു.

1,492 total views, 1 views today

അമിത വികൃതിക്ക് ആയുര്‍വേദ ചികിത്സ


മൂന്ന് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളില്‍ കാണുന്ന ശ്രദ്ധയില്ലായ്മക്കും അമിത വികൃതിക്കുമുള്ള ചികിത്സ തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനു സമീപമുള്ള ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന്റെ ബാലചികിത്സാ വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍: 9447295622. 

1,435 total views, 2 views today

സഫലമാകുന്ന സ്വപ്നം

ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.

'•                   സഫലമാകുന്ന സ്വപ്നം-<br />
                    -------------------------<br />
 ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.<br />
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.</p>
<p> 2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു  സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത  ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.'
'•                   സഫലമാകുന്ന സ്വപ്നം-<br />
                    -------------------------<br />
 ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.<br />
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.</p>
<p> 2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു  സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത  ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.''•                   സഫലമാകുന്ന സ്വപ്നം-<br />
                    -------------------------<br />
 ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.<br />
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.</p>
<p> 2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു  സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത  ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.'
 M B Rajesh  MP

 

No views yet

Abdul Kalam’s ten inspiring quotes

 

“Don’t take rest after your first victory because if you fail in second, more lips are waiting to say that your first victory was just luck.”

“All Birds find shelter during a rain. But Eagle avoids rain by flying above the Clouds. Problems are common,but attitude makes the difference.”

“Man needs difficulties in life because they are necessary to enjoy the success.” “You have to dream before your dreams can come true.”

“One of the very important characteristics of a student is to question. Let the students ask questions.”

“It is very easy to defeat someone, but it is very hard to win someone.”

“Look at the sky. We are not alone. The whole universe is friendly to us and conspires only to give the best to those who dream and work.”

“Be more dedicated to making solid achievements than in running after swift but synthetic happiness.”

“Thinking should become your capital asset, no matter whatever ups and downs you come across in your life.”

“Without your involvement you can’t succeed. With your involvement you can’t fail. “

719 total views, 1 views today

ഇന്‍സ്പെക്ഷന്‍

നാടുവിട്ട് കര്‍ണ്ണാലിലെ നവോദയാ വിദ്യാലയത്തിലെത്തി ഇത് അഞ്ചാം അധ്യയനവര്‍ഷം.  ‘റോമില്‍ ചെന്നാല്‍ റോമാക്കാരനാകണം’ എന്ന പൂര്‍ണ്ണബോധ്യത്തോടെ തനി ‘ഹരിയാന്‍വി’യായി മാറാന്‍ മനസ്സുകൊണ്ടും വാക്കുകൊണ്ടും നീണ്ടുകിടക്കുന്ന കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ശ്രമിച്ചിരുന്നു എന്നാണെന്‍റെ ‘മേനി’.  മനസാ വാചാ കര്‍മ്മണാ മലയാളിത്തം വിട്ടുമാറാത്ത അവസ്ഥയിലും അവിടത്തെ ആളുകളെപ്പോലെ ജീവിക്കാന്‍ തയ്യാറാവുന്ന ഒരു മറുനാടന്‍ മലയാളിയുടെ  തന്മയത്വത്തോടെ, ഈ  ഞാനും!

കഴിഞ്ഞ നാല് വര്‍ഷവും ‘ആന്വല്‍ പാനല്‍ ഇന്‍സ്പെക്ഷന്’ ഞാനും കൂടെയുള്ള അധ്യാപരോടോത്ത് ക്ലാസെടുത്തു കാണിക്കാന്‍ വ്യഗ്രത പൂണ്ടിരുന്നു. അതില്‍ ഒരു വര്‍ഷം മാത്രം നാട്ടിലെപ്പോലെ കുട്ടികളെ പഠിപ്പിക്കാന്‍ സാധിച്ചു.  ആ വര്‍ഷം ഹരിയാണയിലെ ഭിവാനി ജില്ലയിലെ പ്രിന്‍സിപ്പാള്‍ മലയാളിയായ പുഷ്ക്കരന്‍ സാറാണ് വന്നിരുന്നത്.  ‘മൈഗ്രേഷ’ നു തിരുവനന്തപുരത്തു നിന്നും വന്ന കുട്ടികളെ അദ്ദേഹത്തിനു മുന്‍പില്‍ പഠിപ്പിക്കുമ്പോള്‍ ഏറെ സംതൃപ്തിയുണ്ടായിരുന്നു.  മറ്റു മൂന്നു വര്‍ഷങ്ങളില്‍ അതിനായി ഞാന്‍ കാത്തു സൂക്ഷിച്ചു വെച്ചിരുന്നത് കവി ഓ എന്‍ വി കുറുപ്പിന്‍റെ ‘കുഞ്ഞേടത്തി’ എന്ന കവിതയിലെ ഏതാനും വരികളായിരുന്നു.  നീട്ടിപ്പാടാനും വിവരിക്കാനും സാധ്യതകള്‍ ഏറെയുള്ള ആ കവിത ഇവിടത്തുകാരായ പ്രിന്‍സിപ്പാള്‍മാരുടെ മുന്‍പില്‍ വേണ്ടപോലെ അവതരിപ്പിക്കുമ്പോഴും ഏറെ ചാരിതാര്‍ത്ഥ്യമുണ്ടാകുമായിരുന്നു.  മനുഷ്യ വികാരങ്ങള്‍ ഭാഷകള്‍ക്ക് അതീതമാണെന്നു തെളിയിക്കാന്‍ ഇതിലപ്പുറം നല്ലൊരവസരം മറ്റൊന്നില്ല എന്നെനിക്ക് തോന്നി.

ഇക്കൊല്ലം സ്കൂള്‍ തുറന്നയുടനെ ജൂലൈ മാസത്തില്‍ ഇന്‍സ്പെക്ഷന്‍ തീരുമാനിക്കപ്പെട്ടിരുന്നു.  കേരളത്തിലെപ്പോലെ മുന്‍കൂട്ടി ആസൂത്രണം ചെയ്തു ഒരു മഹാമേളയായി ആ ദിവസം ഇവിടങ്ങളില്‍ ആഘോഷിക്കാറില്ല.  തലേന്ന് രാവിലെ വിവരം പറയും, അതനുസരിച്ച്  എന്നെപ്പോലെയുള്ളവര്‍ ടീച്ചിംഗ് ഡയറിയും മറ്റു രേഖകളുമെല്ലാം തട്ടിക്കൂട്ടി പൂര്‍ത്തിയാക്കി വേണ്ടിടത്തെല്ലാം പ്രിന്‍സിപ്പാളിന്‍റെ പച്ചമഷി ചാര്‍ത്തിക്കും.  കുട്ടികളുടെ പുസ്തകങ്ങളില്‍ എല്ലാം അധ്യാപകരുടെ ചുവന്ന ‘ടിക്കുകള്‍’ കയറിക്കൂടും.  ജയ്പ്പൂര്‍ റീജ്യണല്‍ ഓഫീസില്‍ നിന്നും ഒരു അസിസ്റ്റന്റ് കമ്മീഷണറും കൂടെ പ്രിന്‍സിപ്പാള്‍മാരും ക്യാമ്പസ്സില്‍ നേരത്തെ സന്നിഹിതരാകും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്കൂള്‍ പഠനകാലത്ത്‌ ഇതേപോലെ സാധാരണ സര്‍ക്കാര്‍ വിദ്യാലയത്തില്‍ വന്നിരുന്ന ‘ഇന്സ്പെകടര്‍’മാരെ പേടിയോടെ വീക്ഷിച്ചിരുന്ന എന്‍റെ അധ്യാപകരെ ഞാന്‍ ഓര്‍ക്കുന്ന ദിവസമാണ്, അത്.  ഒരിയ്ക്കല്‍ ക്ലാസിലെത്തിയ ഇന്‍സ്പെക്ടറുടെ തലയ്ക്കു മുകളിലെ ചുമരില്‍ ഭൂഗോളത്തിന്‍റെ വലിയ ‘മാപ്പ്’ വിറയ്ക്കുന്ന കൈകളോടെ തൂക്കാന്‍ ശ്രമിച്ച ഞങ്ങളുടെ മാഷെ ഞാന്‍ എങ്ങനെ മറക്കാനാണ്?  പരിഭ്രമത്തോടെ അതു തൂക്കാനുള്ള ഉദ്യമം പരാജയപ്പെട്ട് ഇന്‍സ്പെക്ടറദ്ദേഹത്തിന്‍റെ മൂര്‍ദ്ധാവില്‍ വീണതും ഒരട്ടഹാസത്തോടെ അദ്ദേഹം എഴുന്നേറ്റു ചീത്ത വിളിച്ചതും ഈയ ടുത്ത ദിവസം കഴിഞ്ഞപോലെ മനസ്സിലുണ്ട്.

ഇത്തവണ വന്നവരില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കൊപ്പം നാലു പ്രിന്‍സിപ്പാള്‍മാരുണ്ടായിരുന്നു.  രണ്ടുപേര്‍ അടുത്തുള്ള നവോദയാ വിദ്യാലയങ്ങളില്‍ നിന്നും മറ്റു രണ്ടു പേര്‍ നഗരത്തിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളില്‍ നിന്നും വന്നിരുന്നു.  അവരെ ഉപചാരപൂര്‍വ്വം സ്വീകരിക്കാന്‍ പ്രിന്‍സിപ്പാളും വൈസ്‌ പ്രിന്‍സിപ്പാളും അധ്യാപകവൃന്ദവും സദാ സന്നദ്ധമായി മുന്നിലും പിന്നിലും ഇടതും വലതും ഉണ്ടായിരുന്നു.  അതിരാവിലെ കുട്ടികളുടെ വ്യായാമമുറകളും എട്ടുമണിക്കുള്ള അസംബ്ലിയും അവര്‍ കാണാനെത്തിയിരുന്നു.  ഈയവസരങ്ങളില്‍ എല്ലാം തന്നെ സാഹചര്യം നോക്കി കുട്ടികള്‍ നന്നായി കാര്യങ്ങള്‍ പ്രകടമാക്കിയിരുന്നു താനും.

എന്‍റെ എട്ടാം ക്ലാസിലെ മലയാളം ക്ലാസ്സ്‌ കാണാന്‍ നിയോഗിക്കപ്പെട്ടത് നഗരത്തിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലെ പ്രിന്‍സിപ്പാള്‍ ശ്രീ രാജീവ്‌ ഭൂട്ടാനിയെ ആയിരുന്നു. ഒറീസയില്‍ നിന്നും ഹരിയാണയിലേയ്ക്ക് കുടിയേറിപ്പാര്‍ത്ത ഭൂട്ടാനി സാര്‍ വാക്കിലും നോക്കിലും ‘ടിക്ക്‌-ടാക്ക്‌’ ആയി തോന്നി.  ഗണിതാധ്യാപകന്നയിരുന്ന അദ്ദേഹത്തിനു മൂന്നു കണക്ക് ക്ലാസുകളും ഒരു മലയാളം ക്ലാസുമാണ് ഇന്സ്പെക്റ്റ്‌ ചെയ്യാനുണ്ടായിരുന്നത്.  നാട്ടിലെ നാലാം ക്ലാസ്സ്‌ മലയാളപാഠാവലിയിലെ കെ കെ രാജാ എഴുതിയ ‘മഴ കണ്ട കുട്ടി’ എന്ന കവിതയിലെ ഏതാനും വരികളാണ് ഇത്തവണ ഞാന്‍ പഠിപ്പിക്കാന്‍ എടുത്തത്.  അത്യുഷ്ണത്തിനിടയില്‍ ആശ്വാസമായി നന്നായി പെയ്യുന്ന മഴ.  എട്ടാം ക്ലാസിലെ ഹരിയാണക്കുട്ടികളും ഞാനും ഭൂട്ടാനി സാറിനെ കാത്ത്‌  മഴ ആസ്വദിച്ചുകൊണ്ടിരുന്നു.

അദ്ദേഹം ക്ലാസില്‍ വരുന്നതിനു മുന്‍പ് തന്നെ ഞാന്‍ കുട്ടികളോട് പലതും ചട്ടം കെട്ടിയിരുന്നു.  സാധാരണ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശുദ്ധമായും വ്യക്തമായും ശക്തമായും ഒരല്‍പം നാടകീയതയോടെ പഠിപ്പിക്കാന്‍ പൊതുവേ ഞാനടക്കമുള്ള അധ്യാപകര്‍ ശ്രമിക്കാറുണ്ട്.  ആറടിയിലധികം ഉയരമുള്ള ഭൂട്ടാനി സാറിന്‍റെ മൈലാഞ്ചി മൊഞ്ചുള്ള മുടിയും ചാരനിറമുള്ള കട്ടിമീശയും വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ് ഞാനെന്‍റെ കവിതാക്ലാസ്സ് തുടങ്ങിയിരുന്നു.

ആജാനബാഹുവായ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ക്ലാസിലെ പിന്‍വരിയില്‍ അലങ്കരിച്ചു വെച്ച കസേരയില്‍ ഞാനിരുത്തി.  ഗൌരവം വിടാത്ത ഭാവത്തില്‍ അദ്ദേഹമാകട്ടെ എന്നെയും കുട്ടികളെയും മസ്തകം പൊക്കി മാറിമാറി നോക്കിക്കൊണ്ടേയിരുന്നു.

പൊതുവായി കവിത എന്തെന്നും ഭാവരൂപ സമന്വയത്തോടെയുള്ള അതിന്‍റെ അവതരണമെങ്ങനെ ആയിരിക്കണമെന്നും ആമുഖമായി ഞാന്‍ പറഞ്ഞു.  ഇടയ്ക്ക് ആംഗലേയകവി വില്യം വേഡ്സ്‌വര്‍ത്തിന്‍റെ കവിതാനിര്‍വ്വചനം കൂടിയായപ്പോള്‍ അദ്ദേഹം ഡയറിയില്‍ എന്തോ കുത്തിക്കുറിക്കുന്നതായി കണ്ടു.  കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കുട്ടികള്‍ പഠിച്ച കുട്ടിക്കവിതകള്‍ സാന്ദര്‍ഭികമായി ഓര്‍മ്മപ്പെടുത്തിയും ചൊല്ലിച്ചും ക്ലാസ്സ്‌ ഉത്സാഹത്തിലായി.    ‘ ടീച്ചിംഗ് എയിഡ്‌’ ആയി കയ്യില്‍ കാര്യമായി ഒന്നുമില്ലാത്ത അവസ്ഥയില്‍ ഞാന്‍ കുട്ടികളോട് പറഞ്ഞു, “ഈ കവിത പഠിപ്പിക്കാന്‍ പ്രകൃതി തന്നെ നമുക്ക് അനുകൂലമായിരിക്കുന്നു.  പുറത്ത് പെയ്യുന്ന മഴ നോക്കൂ… ഇതിലപ്പുറം ഈ കവിതയ്ക്ക് പറ്റിയ പഠനോപകരണം എന്താണുള്ളത്? ”  വീണ്ടും ഭൂട്ടാനി സാറിന്‍റെ തൂലിക ഡയറിയില്‍ ചലിക്കുന്നത് ഞാന്‍ ഒരു നിര്‍വൃതിയോടെ കണ്ടു.

രാജീവ്‌ ഭൂട്ടാനി നിര്‍ന്നിമേഷനായി എന്നെയും കുട്ടികളെയും അത്ഭുതത്തോടെ നോക്കിയിരിപ്പായിരുന്നു.  ജീവിതത്തിലാദ്യമായി മലയാളം എന്നൊരു ഭാഷ യെന്തെന്നു കണ്ടും കേട്ടും ആസ്വദിച്ചും അദ്ദേഹമിരിക്കുമ്പോള്‍ എനിക്കൊരു കാര്യം ബോധ്യപ്പെടുകയായിരുന്നു.  പ്രകൃതിയുടെ സംഗീതവും കവിതയുടെ മാധുര്യവും ലോകത്തെവിടെയും ഉള്ളവര്‍ ഒരേപോലെ അനുഭവിച്ചറിയുന്നു. ഗണിതാദ്ധ്യാപകനായ ഭൂട്ടാനി സാറിന്‍റെ ഭാവഹാവാദികളില്‍ വന്ന ഊര്‍ജ്ജം ഞാനും കുട്ടികളും ഒരേപോലെ തിരിച്ചറിഞ്ഞു.  ആംഗലേയവും ഹിന്ദുസ്ഥാനിയും കൂട്ടിക്കുഴച്ച് മലയാളത്തിന്‍റെ മാധുര്യമിത്തിരി പകരാന്‍ ശ്രമിച്ചപ്പോള്‍ അത് അദ്ദേഹത്തിലേയ്ക്കെത്തി എന്നതിന്‍റെ സാക്ഷ്യപത്രം ആ മുഖത്ത്‌ നിറഞ്ഞ പുഞ്ചിരിയും തൊഴുകൈകളും തന്നെയായിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് തന്നെ നിരീക്ഷണങ്ങളുടെ അവലോകനമായിരുന്നു.  യോഗത്തില്‍ ഓരോരോ വ്യക്തികളായി സ്വാനുഭവം വിവരിക്കാന്‍ തുടങ്ങി. മൂന്നാമതായി എഴുന്നേറ്റ ഭൂട്ടാനി സാര്‍ ഗുണദോഷസമ്മിശ്രമായി കണക്ക് ക്ലാസുകളെ ആദ്യം വിലയിരുത്തി.  ഒടുവില്‍, മലയാളം എന്ന വാക്ക്‌ വികൃതമായി ഉച്ചരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു, ” ഞാനൊരു ഗണിതാദ്ധ്യാപകനാണെങ്കിലും ജീവിതത്തിലാദ്യമായി ഒരു ദക്ഷിണേന്ത്യന്‍ ഭാഷ കേള്‍ക്കാനും ആസ്വദിക്കാനും ഇന്ന് അപൂര്‍വ്വഭാഗ്യമുണ്ടായി.  നാല്‍പ്പതു മിനിട്ട് നേരം ഒരു നിമിഷം പോലെ കടന്നു പോയ ആ ക്ലാസ്സില്‍ കുട്ടികള്‍ പഠിക്കുകയായിരുന്നില്ല, അദ്ധ്യാപകന്‍ പഠിപ്പിക്കുകയും ആയിരുന്നില്ല. അവര്‍ സുന്ദരമായ കവിത ആസ്വദിക്കുകയായിരുന്നു.  പ്രകൃതിയെ അറിയുകയായിരുന്നു.  അവരിലൊരാള്‍ ആയി മാറിയ ഈ ക്ലാസ്സ്‌ ഞാനും ഒരിക്കലും മറക്കില്ല”.

ഇതുകേട്ട് സഹാദ്ധ്യാപകരും പ്രിന്‍സിപ്പാളും ഉത്സാഹത്തോടെ എന്നെ നോക്കി കൈയ്യടിച്ചപ്പോള്‍ ഒരു നിമിഷം ഞാന്‍ എഴുന്നേറ്റു തൊഴുതു പോയി.  ഭാഷകള്‍ ക്കതീതമായ വികാരങ്ങള്‍ കൈമാറ്റം ചെയ്യാനാവുമെന്ന സത്യം കൂടുതല്‍ ഉറപ്പിച്ചു കൊണ്ട് വീണ്ടും..ഒരു ഇന്‍സ്പെക്ഷന്‍ കൂടി കടന്നു പോയി.

അനില്‍ നമ്പൂതിരിപ്പാട്

1,502 total views, 2 views today

വാസ ഗ്രഹം അങ്ങകലെ

'ചിത്രങ്ങള്‍: Kepler-452യും ഭൂമിയും. ഒരു താരതമ്യം - ചിത്രകാരഭാവന<br /><br /><br /><br />
കടപ്പാട് - NASA/JPL-Caltech/T. Pyle'
'Kepler - 186 (ഏറ്റവും മുകളില്‍), Kepler 452 (നടുക്ക്), സൗരയൂഥം എന്നീ നക്ഷത്രയൂഥങ്ങള്‍ - ഒരു താരതമ്യം. </p><br /><br /><br />
<p>കടപ്പാട് NASA Ames/JPL-CalTech/R. Hurt'

ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമയില്‍ മനുഷ്യര്‍ക്കു വാസയോഗ്യമായ ഗ്രഹങ്ങളന്വേഷിച്ചുപോകുന്നവരെ കാണിക്കുന്നുണ്ട്. പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറമാണ് അവര്‍ ഗ്രഹങ്ങളെത്തിരയുന്നത്. ഏതെങ്കിലും ഒരു ഗ്രഹം പോര, മറിച്ച് മനുഷ്യര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ഒരു ഗ്രഹം തന്നെ വേണം അവര്‍ക്ക്. എന്നാല്‍ അതത്ര എളുപ്പമല്ലതാനും. കാരണം ഒത്തിരിക്കാര്യങ്ങള്‍ ഒത്തിണങ്ങണം അത്തരമൊരു ഗ്രഹം ഉണ്ടാവണമെങ്കില്‍.
അതില്‍ ഏറ്റവും പ്രധാനം ഗ്രഹം, കേന്ദ്രനക്ഷത്രത്തില്‍നിന്നും ഒരു പ്രത്യേക അകലത്തില്‍ ആയിരിക്കണം എന്നുള്ളതാണ്. വാസയോഗ്യമായ അകലം എന്നാണ് ഇത് അറിയപ്പെടുന്നത്. ഭൂമി സൂര്യനോടടുത്തായിരുന്നെങ്കില്‍ അമിതമായ ചൂട് മൂലം ജലം ദ്രാവകരൂപത്തില്‍ ഇന്നത്തെപ്പോലെ നിലനില്‍ക്കില്ലായിരുന്നു. സൂര്യനില്‍നിന്നും വളരെ അകലെയായിരുന്നെങ്കില്‍ തണുത്തുറഞ്ഞ് ജലം ഐസായി മാത്രമേ കാണൂ. ഇതു രണ്ടും അല്ലാത്തതാണ് ഭൂമിയെ വാസയോഗ്യമായ ഗ്രഹമാക്കി മാറ്റുന്നത്. ഒരുപക്ഷേ അമിതമായ ചൂടിലോ അമിതമായ തണുപ്പിലോ ജീവിക്കാന്‍ കഴിയുന്ന മറ്റൊരു ജീവസമൂഹം ഉണ്ടായേക്കാം. പക്ഷേ നാമിപ്പോള്‍ തിരയുന്നത് മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും കഴിയാന്‍ കഴിയുന്ന ഒരു ഗ്രഹത്തെയാണ്.

ദാ, അത്തരം ഒരു പ്രതീക്ഷ മനുഷ്യസമൂഹത്തിനു നല്‍കിക്കൊണ്ട് നാസയുടെ കെപ്ലര്‍ മിഷന്‍ ഒരു ഗ്രഹത്തെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. Kepler-452b എന്ന പേരാണ് ഗ്രഹത്തിനു നല്‍കിയിരിക്കുന്നത്. Kepler-452 എന്ന പേരുള്ള നക്ഷത്രത്തെ ചുറ്റിക്കറങ്ങുന്ന ഗ്രഹം എന്നാണിതിന് അര്‍ത്ഥം. സൗരയൂഥസമാനമായ നക്ഷത്രവ്യൂഹങ്ങള്‍ കണ്ടെത്താനുള്ള ദൗത്യമാണ് കെപ്ലര്‍ ദൗത്യം. ആയിരത്തിലധികം ഗ്രഹങ്ങളെ ഇതിനകം കെപ്ലര്‍ കണ്ടെത്തിക്കഴിഞ്ഞു. 4600ലധികം കണ്ടെത്തലുകള്‍ സ്ഥിരീകരിക്കാനും കിടക്കുന്നു. സ്ഥിരീകരിച്ച ഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വാസയോഗ്യമായ അകലത്തില്‍ ഭൂമിയ്ക്കു സമാനമായ ഒരു ഗ്രഹം. ഭൂമിയേക്കാള്‍ 60% ത്തോളം വലിപ്പക്കൂടുതല്‍ ഈ ഗ്രഹത്തിനുണ്ട്. ഒരുപക്ഷേ ഗുരുത്വാകര്‍ഷണം ഭൂമിയേക്കാള്‍ കുറെക്കൂടി കൂടുതലായേക്കാം അവിടെ. ഗ്രഹത്തിന്റെ മാസും സാന്ദ്രതയും ഒക്കെ അറിഞ്ഞാലേ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ പറ്റൂ. അങ്ങനെയായാല്‍, ഒരിക്കല്‍ നാം അവിടെ എത്തിച്ചേരുകയാണെങ്കില്‍ അല്പം തല കുനിച്ചേ നമുക്കു നടക്കാനാകൂ. മനുഷ്യസമൂഹം ഒരിക്കല്‍ അവിടെ കുടിയേറിപ്പാര്‍ത്ത് ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഉയരം കുറഞ്ഞ മനുഷ്യരായി ഒരു പക്ഷേ മാറിപ്പോകാനും ഇടയുണ്ട്!!!
സോഫ്റ്റ്‍വെയറുകള്‍ക്കും മറ്റും വേര്‍ഷന്‍ നല്‍കുന്നപോലെ Earth 2.0 എന്നു വേണമെങ്കിലും നമുക്കീ ഗ്രഹത്തെ വിളിക്കാം. ഭൂമി 365 വര്‍ഷം കൊണ്ട് സൂര്യനെ ചുറ്റിക്കറങ്ങുമ്പോള്‍ ഭൂമി 2.0ന് 385ദിവസങ്ങള്‍ വേണം മാതൃനക്ഷത്രത്തെ ഒരു തവണ ചുറ്റിക്കറങ്ങാന്‍.
Kepler-452 എന്ന മാതൃനക്ഷത്രവും സൂര്യനു സമാനമാണ്. സൂര്യനേക്കാള്‍ അല്പംകൂടി പ്രായമുണ്ട് ഈ നക്ഷത്രത്തിന്. 600കോടി വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ഈ നക്ഷത്രം ജനിച്ചിട്ട്. എങ്കിലും സൂര്യന്റെ അതേ താപനിലയിലാണ് നക്ഷത്രം. സൂര്യനേക്കാള്‍ 20% തെളിച്ചവും 10% വലിപ്പവും കൂടുതലാണ് Kepler-452ന്.

ഇനി ഈ ഗ്രഹത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകള്‍! സിഗ്നസ് എന്ന നക്ഷത്രരാശിയിയെ ഭൂമിയില്‍ നിന്നും നോക്കിയാല്‍ കാണാം. ഈ ഭാഗത്ത് ഏകദേശം 1400പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് ഈ ഗ്രഹവും നക്ഷത്രവും! പ്രകാശവേഗത്തില്‍ സഞ്ചരിച്ചാല്‍പ്പോലും 1400വര്‍ഷം വേണ്ടിവരും അവിടെയെത്താന്‍. ഇന്റര്‍സ്റ്റെല്ലാറില്‍ കാണുന്നപോലെ വല്ല വേംഹോളും കണ്ടെത്തേണ്ടിവരും അവിടെയെത്താന്‍ എന്നു സാരം!
ഇപ്പോള്‍ കണ്ടെത്തിയപോലത്തെ (Kepler-452b) 12 ഗ്രഹങ്ങള്‍ ഇനിയും സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നുണ്ട്. ഇതില്‍ ഒന്‍പ് ഗ്രഹങ്ങളും ചുറ്റുന്നത് സൂര്യനു സമാനമായ നക്ഷത്രങ്ങളെയുമാണ്. ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ പ്രപഞ്ചത്തില്‍ ഒട്ടും വിരളമല്ല എന്നു തന്നെയാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.

ഗ്രഹങ്ങളെ വേട്ടയാടാനുള്ള കെപ്ലര്‍ ദൗത്യത്തില്‍ നമുക്കും പങ്കാളികളാകാം. കെപ്ലര്‍ നല്‍കുന്ന ഡാറ്റ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് ഗ്രഹങ്ങളെ കണ്ടെത്താനുള്ള ഒരു സോഷ്യല്‍പ്രൊജക്റ്റ് തന്നെ നിലവിലുണ്ട്. http://www.planethunters.org/ എന്ന സൈറ്റില്‍ച്ചെന്നാല്‍ വീട്ടിലിരുന്ന്, ഏതാനും മൗസ് ക്ലിക്കുകളുടെ സഹായത്തോടെ ഗ്രഹവേട്ട ആരംഭിക്കാം!

 

1,476 total views, 1 views today

സംസ്ഥാന കടം നാല് കൊല്ലം കൊണ്ട് ഇരട്ടിയായി

2011 ജൂലൈ മാസത്തിൽ ധനകാര്യമന്ത്രി കെ.എം.മാണി നിയമസഭയിൽ അവതരിപ്പിച്ച, സംസ്ഥാന സർക്കാരിൻറെ സാന്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം അനുസരിച്ച് കേരളത്തിൻറെ കടം 78,673 കോടി രൂപയാണ്. അതായത് കേരളം രൂപീകൃതമായ 1956 മുതൽ2011 വരെയുളള 55 വർഷത്തെ ആകെ കടം. എന്നാൽ 2015 മാർച്ച് 31ലെ കണക്ക് പ്രകാരം ഇത് 1,53,757 കോടി രൂപയായി വർദ്ധിച്ചു. 75,084 കോടി രൂപയുടെ വർദ്ധനവ്. കൂടാതെ ഈ സാന്പത്തിക വർഷത്തിൻറെ ആരംഭത്തിൽ 1500 കോടി രൂപ കൂടി വായ്പ എടുത്തിട്ടുണ്ട്. 55 വർഷo കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് ആകെയുണ്ടായ കടത്തിന് തുല്യമായ കടം കേവലം നാല് വർഷത്തെ ഭരണം കൊണ്ട് UDF സർക്കാർ വരൂത്തി വെച്ചു.ഈ കടത്തിന് നമ്മൾ നൽകേണ്ടി വരൂന്ന പലിശയുടെ കാര്യത്തിലും ഈ വർദ്ധനവ് പ്രകടമാണ്. 2010-11ൽ 5689.66 കോടി രൂപ ചെലവഴിച്ചിരൂന്ന സ്ഥാനത്ത് 10,952.10 കോടി രൂപയായി ഉയർന്നു. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ട് മുന്പ് അതായത് 31-3-2011ൽ ഖജനാവിൽ 3881.94 കോടി രൂപ മിച്ചമുണ്ടായിരൂ ന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ 18-5-2011ൽ 1963.47 കോടി രൂപ മിച്ചമുണ്ടായിരൂന്നുവെന്നും ധവളപത്രം പറയുന്നു. ഇതിൽ ധനകാര്യ മന്ത്രി അവകാശപ്പെട്ടിരൂന്ന മറ്റൊരൂ കാര്യം 2011-12ലെ 1.4% വരൂന്ന റവന്യൂ കമ്മി 2014-15 ആകുന്പോൾ പൂർണ്ണമായി ഇല്ലാതാക്കും എന്നാണ്. ഇപ്പോളത്തെ സ്ഥിതി 9.19% (7832.12 കോടി രൂപ) ആയി വർദ്ധിച്ചുവെന്നതാണ്.
2014-15ൽ വേറെ മൂന്ന് കാര്യങ്ങൾ കൂടി സംഭവിച്ചു. 1. രണ്ട് ഘട്ടങ്ങളിലായി 4002 കോടി രൂപയുടെ അധിക നികുതി ഏർപ്പെടുത്തി. 2. 13,700 കോടി രൂപ വൻപലിശക്ക്(9.64%) കടമെടുത്തു. 3. 31-3-2015ന് മുന്പ് കൊടുത്ത് തീർക്കേണ്ട സാന്പത്തിക ബാദ്ധ്യതകൾ (9416കോടി രൂപ) കൊടുത്തില്ല. അങ്ങനെ ഇൻഡ്യയിലാദ്യമായി കേരളത്തിൽ സാന്പത്തിക വർഷത്തിനും ബജറ്റിനും യാതൊരൂ പ്രസക്തിയും ഇല്ലാതായി.

എന്ത് കൊണ്ട് ഖജനാവിൻറെ സ്ഥിതി ഇത്ര മോശമായി…? ഈ കാലയളവിൽ അതിരൂക്ഷമായ വരൾച്ചയോ വെളളപ്പൊക്കമോ ഉണ്ടായിട്ടില്ല. ലോകസാഹചര്യങ്ങളും ഇൻഡ്യൻ സാഹചര്യങ്ങളും കേരളത്തിന് പൊതുവേ അനുകൂലമായിരൂന്നു. വിദേശമലയാളികളിൽ നിന്നുളള വരവിൽ കുറവുണ്ടായില്ലെന്ന് മാത്രമല്ല പുതിയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. ബാർ ലൈസൻസ് ഫീസ് ഇല്ലാതായെങ്കിലും ആ നഷ്തത്തെ കവച്ച് വെക്കുന്ന
രീതിയിൽ ബിവറേജ് ഔട്ട് ലെറ്റുകളിലെ വിൽപ്പന കൂടി. രൂപയുടെ മൂല്യം ഇടിഞ്ഞത് പോലും കേരളത്തിന് ഗുണകരമായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള ചരക്ക് വരവിൽ കാര്യമായ വർദ്ധനവുണ്ടായി. വാഹനങ്ങളുടെയും സ്വർണ്ണത്തിൻറെയും വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. ഭരണമേറ്റെടുക്കുന്പോൾ ഒരൂ ശന്പളപരിഷ്കരണ ആനുകൂല്യം മുഴുവൻ കൊടുത്തു തീർത്തിട്ടും ട്രഷറിയിൽ മോശമല്ലാത്ത തുക ബാക്കിയുണ്ടായതും മറ്റൊരൂ അനുകൂലഘടകമായിരൂന്നു. ഒരൂ വർഷം മുന്പ് വരെ കേന്ദ്രത്തിൽ ഒരൂ കോൺഗ്രസ്സ് സർക്കാരാണ് ഉണ്ടായിരൂന്നത്. 01.7.14 മുതൽ പരിഷ്കരിക്കേണ്ട ജീവനക്കാരൂടെയും അദ്ധ്യാപകരൂടെയും ശന്പളം പരിഷ്കരിച്ചിട്ടില്ല. പൊതുവിതരണ സബ്സിഡി മുടങ്ങി. മാസങ്ങളായി സാമൂഹ്യക്ഷേമ പെൻഷനുകൾ കൊടുത്തിട്ട്. എന്തെങ്കിലും ഒരൂ പുതിയ വ്യവസായം കൊണ്ട് വന്നതായി ഗവണ്മെൻറ് പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. റോഡിൻറെ ഓട്ടയടച്ച കാശ് പോലും കോൺട്രാക്ടർമാർക്ക് കൊടുത്തിട്ടില്ല. റബറിൻറെ വിലത്തകർച്ച മാത്രമാണ് ഇല്കാലയളവിൽ ഉണ്ടായ ഒരൂ പ്രതികൂലഘടകം.

1,388 total views, 1 views today

ഫണ്ട് പരിമിതം : വിദ്യാലയ ഉച്ച ഭക്ഷണ പദ്ധതി താളം തെറ്റുന്നു.

 

ആസൂത്രണത്തിലെ പിഴവും ഫണ്ടിന്‍റെ അപര്യാപ്തതയും മൂലം  കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നടപ്പാക്കി വരുന്ന ഉച്ച ഭക്ഷണ പരിപാടി താളം തെറ്റുന്നു. മൂന്ന് വര്‍ഷം മുമ്പ് നടത്തിപ്പിലും ക്രമീകരണത്തിലും വ്യാപകമായ മാറ്റംവരുത്തിയാണ് ഇന്നത്തെ നിലയില്‍ ആക്കിയത്. കഞ്ഞിയും പയറും എന്ന വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന രീതി മാറ്റി വൈവിധ്യമാര്‍ന്ന കറികളും ഭക്ഷണ രീതിയും ഏര്‍പ്പെടുത്താന്‍ സ്കൂള്‍ അധികൃതര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന രീതിയാണ് ആവിഷ്കരിച്ചത്. സിവില്‍സപ്ലൈസ്‌ വഴി അരി മാത്രം  വിതരണം  ചെയ്ത് മറ്റ് കാര്യങ്ങള്‍ക്കെല്ലാം തുക നല്‍കുന്ന രീതിയായി. കുട്ടിയൊന്നിനു ഒരു ദിവസത്തേക്ക് അഞ്ച് രൂപയാണ് ആദ്യം അനുവദിച്ചത്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് നൂറ്റി അന്‍പതില്‍ താഴെ കുട്ടികള്‍ മാത്രമുള്ള സ്കൂളുകള്‍ക്ക് പാചക കൂലിയും കുട്ടി ഒന്നിന് അഞ്ച് രൂപയും മറ്റ് വിദ്യാലയങ്ങള്‍ക്ക് പാചക കൂലി ഉള്‍പ്പെടെ ആറു രൂപ വീതവും നല്‍കാന്‍ തീരുമാനമായി. അക്കാലത്തെ വില നിലവാരം അനുസരിച്ച് തുക ഒരു വിധം തികയുമായിരിന്നു. തുടര്‍ന്നുള്ള  വര്‍ഷങ്ങളില്‍ ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വന്‍ തോതില്‍ വര്‍ധിച്ചിട്ടും തുക മാറ്റമില്ലാതെ തുടരുന്നതാണ് സ്കൂള്‍ അധികൃതര്‍ക്ക് വിനയായത്.ഇക്കാലയളവില്‍ സര്‍ക്കാര്‍ തന്നെ കടത്ത് കൂലി,പാചക വാതകം ,പാല്‍,പാചക കൂലി എന്നിവയില്‍ വര്‍ധന വരുത്തി.പച്ചക്കറി പലവ്യഞ്ജനം എന്നിവക്കെല്ലാം പല മടങ്ങ്‌ വില കൂടി.എന്നിട്ടും സ്കൂളുകള്‍ക്കുള്ള കണ്ടിജന്‍സി തുക വര്‍ധിപ്പിച്ചില്ല.ഇപ്പോള്‍ വീണ്ടും പാചക കൂലി ഇരുന്നൂറു രൂപയില്‍ നിന്ന് മുന്നൂറ്റി അമ്പതു രൂപയായി വര്‍ധിപ്പിച്ചു.അഞ്ഞൂറിലധികം കുട്ടികള്‍ ഉള്ള സ്കൂളുകള്‍ രണ്ട് പാചക ക്കാര്‍ക്ക് നാനൂറ്റി അമ്പതു രൂപ വീതം നല്‍കണം. എല്ലായിനം ചെലവുകളും വര്‍ധിച്ചിട്ടും ഫണ്ട് വിഹിതം വര്ധിപ്പിക്കാത്തത്  സ്കൂളുകള്‍ക്ക് വന്‍ ബാധ്യത ഉണ്ടാക്കും. ആവശ്യമായ ഫണ്ട് പ്രാദേശികമായി സമാഹരിക്കാന്‍ സാധിക്കാത്ത സ്കൂളുകള്‍ ഭക്ഷണ മെനു പരിമിത പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. കുട്ടികള്‍ക്ക് ലഭിക്കേണ്ട പാല്‍ മുട്ട എന്നിവയിലാണ് ആദ്യം വെട്ടിച്ചുരുക്കല്‍  വരുത്തിയത് .ഇനിയങ്ങോട്ട് കറികള്‍ പോലും നല്‍കാന്‍ കഴിയാത്ത സ്ഥിതി മിക്ക സ്കൂളുകള്‍ക്കും വന്നു ചേരും. ഏതു കാര്യവും വിവാദവും മാധ്യമ ശ്രദ്ധയും ആകര്‍ഷിക്കുന്ന നമ്മുടെ സംസ്ഥാനത്ത് പൊതു വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്സ് വരെയുള്ള കൊച്ചു കുട്ടികളുടെ പോഷകാഹാരത്തിന്റെ കാര്യത്തില്‍ യാതൊരുവിധ അനക്കവും ഒരു ഭാഗത്ത്‌ നിന്നും കാണുന്നില്ല.പരിപാടി നടത്തിപ്പിന്റെ പരിശോധനക്ക് കൂടുതല്‍ ഓഫീസര്‍ മാരെ നിയമിക്കുന്ന കാര്യത്തില്‍ കാട്ടിയ ശുഷ്കാന്തി പോലും കുട്ടികളുടെ ആഹാരകാര്യത്തില്‍ കാണുന്നില്ല.

ഉച്ച ഭക്ഷണ പരിപാടിയുടെ പ്രായോഗിക സാധ്യതകളും പ്രശ്നങ്ങളും നേരിട്ട് അറിയുന്നവര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്ന ഒരു തലത്തിലും ഇല്ലാത്തത് പ്രശ്ന പരിഹാരം കാണുന്നതിന് തടസ്സം ഉണ്ടാക്കുന്നു.സ്കൂള്‍ ഉച്ച ഭക്ഷണ കമ്മറ്റി പോലെ ഉപജില്ല ജില്ലാ സംസ്ഥാന തലത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രാതിനിധ്യമുള്ള സമിതികള്‍ കലാ കാലങ്ങളില്‍ നടത്തിപ്പും പ്രായോഗിക പ്രശ്നങ്ങളും വിലയിരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുകയും പരിഹാര നിര്‍ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും വേണം.

പാചക കൂലി, കടത്ത് കയറ്റിറക്ക് വിറക് തുടങ്ങിയ സ്ഥിര സ്വഭാവമുള്ള ചെലവുകള്‍ക്ക്‌ കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി പ്രത്യേകമായി തുക നല്‍കുകയും പാല്‍ മുട്ട എന്നിവയ്ക്ക് കാലാകാലങ്ങളിലെ മാര്‍ക്കറ്റു വില നല്‍കുകയും പച്ചക്കറി പലവ്യഞ്ജനം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കുകയും ചെയ്‌താല്‍ മാത്രമേ ഫലപ്രദമായി പദ്ധതി നടപ്പിലാക്കാന്‍ പറ്റുകയുള്ളു.ഇങ്ങനെ നിശ്ചയിക്കുന്ന നിരക്ക് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിലയിരുത്തി ആവശ്യമായ മാറ്റം വരുത്തണം.പോഷക സമൃദ്ധമായ കഞ്ഞിയും പയറും ഒഴിവാക്കി വൈവിധ്യം ഏര്‍പ്പെടുത്തിയത് ഉള്ളതും അവതാളത്തിലാക്കിയത് പോലെ ആയി.

1,465 total views, 2 views today

സ്കൂള്‍ രേഖകളില്‍ തിരുത്തല്‍ -നടപടികള്‍

സ്കൂള്‍ രേഖകളില്‍ തിരുത്തല്‍ -നടപടികള്‍

നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം

ആവശ്യമായ ഫീസ്‌ അടക്കണം

അവശ്യമായ തെളിവുകളും സാക്ഷ്യപത്രങ്ങളും ഹാജരാക്കണം

തിരുത്താന്‍ അധികാരം

* ഒന്ന് മുതല്‍  പത്ത് വരെ പഠിക്കുന്ന  കുട്ടികള്‍ -സ്കൂള്‍ പ്രധാനാധ്യാപകന്‍

*എസ്.എസ് എല്‍.സി. സര്‍ടിഫിക്കറ്റ് ലഭിച്ചവര്‍ -പരീക്ഷാ സെക്രട്ടറി

*എസ്.എസ് എല്‍.സി. സര്‍ടിഫിക്കറ്റ് ലഭിക്കാത്തവര്‍- ബന്ധപെട്ട എ.ഇ.ഒ /ഡി.ഇ.ഒ.

വിശദ  വിവരങ്ങളും അപേക്ഷാഫോറങ്ങളും ഡൌണ്‍ലോഡ്സ് പേജില്‍

1,336 total views, no views today