സംസ്ഥാന കടം നാല് കൊല്ലം കൊണ്ട് ഇരട്ടിയായി

2011 ജൂലൈ മാസത്തിൽ ധനകാര്യമന്ത്രി കെ.എം.മാണി നിയമസഭയിൽ അവതരിപ്പിച്ച, സംസ്ഥാന സർക്കാരിൻറെ സാന്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം അനുസരിച്ച് കേരളത്തിൻറെ കടം 78,673 കോടി രൂപയാണ്. അതായത് കേരളം രൂപീകൃതമായ 1956 മുതൽ2011 വരെയുളള 55 വർഷത്തെ ആകെ കടം. എന്നാൽ 2015 മാർച്ച് 31ലെ കണക്ക് പ്രകാരം ഇത് 1,53,757 കോടി രൂപയായി വർദ്ധിച്ചു. 75,084 കോടി രൂപയുടെ വർദ്ധനവ്. കൂടാതെ ഈ സാന്പത്തിക വർഷത്തിൻറെ ആരംഭത്തിൽ 1500 കോടി രൂപ കൂടി വായ്പ എടുത്തിട്ടുണ്ട്. 55 വർഷo കൊണ്ട് നമ്മുടെ സംസ്ഥാനത്തിന് ആകെയുണ്ടായ കടത്തിന് തുല്യമായ കടം കേവലം നാല് വർഷത്തെ ഭരണം കൊണ്ട് UDF സർക്കാർ വരൂത്തി വെച്ചു.ഈ കടത്തിന് നമ്മൾ നൽകേണ്ടി വരൂന്ന പലിശയുടെ കാര്യത്തിലും ഈ വർദ്ധനവ് പ്രകടമാണ്. 2010-11ൽ 5689.66 കോടി രൂപ ചെലവഴിച്ചിരൂന്ന സ്ഥാനത്ത് 10,952.10 കോടി രൂപയായി ഉയർന്നു. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ട് മുന്പ് അതായത് 31-3-2011ൽ ഖജനാവിൽ 3881.94 കോടി രൂപ മിച്ചമുണ്ടായിരൂ ന്നു. യുഡിഎഫ് സർക്കാർ അധികാരമേറ്റ 18-5-2011ൽ 1963.47 കോടി രൂപ മിച്ചമുണ്ടായിരൂന്നുവെന്നും ധവളപത്രം പറയുന്നു. ഇതിൽ ധനകാര്യ മന്ത്രി അവകാശപ്പെട്ടിരൂന്ന മറ്റൊരൂ കാര്യം 2011-12ലെ 1.4% വരൂന്ന റവന്യൂ കമ്മി 2014-15 ആകുന്പോൾ പൂർണ്ണമായി ഇല്ലാതാക്കും എന്നാണ്. ഇപ്പോളത്തെ സ്ഥിതി 9.19% (7832.12 കോടി രൂപ) ആയി വർദ്ധിച്ചുവെന്നതാണ്.
2014-15ൽ വേറെ മൂന്ന് കാര്യങ്ങൾ കൂടി സംഭവിച്ചു. 1. രണ്ട് ഘട്ടങ്ങളിലായി 4002 കോടി രൂപയുടെ അധിക നികുതി ഏർപ്പെടുത്തി. 2. 13,700 കോടി രൂപ വൻപലിശക്ക്(9.64%) കടമെടുത്തു. 3. 31-3-2015ന് മുന്പ് കൊടുത്ത് തീർക്കേണ്ട സാന്പത്തിക ബാദ്ധ്യതകൾ (9416കോടി രൂപ) കൊടുത്തില്ല. അങ്ങനെ ഇൻഡ്യയിലാദ്യമായി കേരളത്തിൽ സാന്പത്തിക വർഷത്തിനും ബജറ്റിനും യാതൊരൂ പ്രസക്തിയും ഇല്ലാതായി.

എന്ത് കൊണ്ട് ഖജനാവിൻറെ സ്ഥിതി ഇത്ര മോശമായി…? ഈ കാലയളവിൽ അതിരൂക്ഷമായ വരൾച്ചയോ വെളളപ്പൊക്കമോ ഉണ്ടായിട്ടില്ല. ലോകസാഹചര്യങ്ങളും ഇൻഡ്യൻ സാഹചര്യങ്ങളും കേരളത്തിന് പൊതുവേ അനുകൂലമായിരൂന്നു. വിദേശമലയാളികളിൽ നിന്നുളള വരവിൽ കുറവുണ്ടായില്ലെന്ന് മാത്രമല്ല പുതിയ റെക്കോഡ് സ്ഥാപിക്കുകയും ചെയ്തു. ബാർ ലൈസൻസ് ഫീസ് ഇല്ലാതായെങ്കിലും ആ നഷ്തത്തെ കവച്ച് വെക്കുന്ന
രീതിയിൽ ബിവറേജ് ഔട്ട് ലെറ്റുകളിലെ വിൽപ്പന കൂടി. രൂപയുടെ മൂല്യം ഇടിഞ്ഞത് പോലും കേരളത്തിന് ഗുണകരമായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള ചരക്ക് വരവിൽ കാര്യമായ വർദ്ധനവുണ്ടായി. വാഹനങ്ങളുടെയും സ്വർണ്ണത്തിൻറെയും വിൽപ്പനയിൽ കുതിച്ചുചാട്ടമുണ്ടായി. ഭരണമേറ്റെടുക്കുന്പോൾ ഒരൂ ശന്പളപരിഷ്കരണ ആനുകൂല്യം മുഴുവൻ കൊടുത്തു തീർത്തിട്ടും ട്രഷറിയിൽ മോശമല്ലാത്ത തുക ബാക്കിയുണ്ടായതും മറ്റൊരൂ അനുകൂലഘടകമായിരൂന്നു. ഒരൂ വർഷം മുന്പ് വരെ കേന്ദ്രത്തിൽ ഒരൂ കോൺഗ്രസ്സ് സർക്കാരാണ് ഉണ്ടായിരൂന്നത്. 01.7.14 മുതൽ പരിഷ്കരിക്കേണ്ട ജീവനക്കാരൂടെയും അദ്ധ്യാപകരൂടെയും ശന്പളം പരിഷ്കരിച്ചിട്ടില്ല. പൊതുവിതരണ സബ്സിഡി മുടങ്ങി. മാസങ്ങളായി സാമൂഹ്യക്ഷേമ പെൻഷനുകൾ കൊടുത്തിട്ട്. എന്തെങ്കിലും ഒരൂ പുതിയ വ്യവസായം കൊണ്ട് വന്നതായി ഗവണ്മെൻറ് പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. റോഡിൻറെ ഓട്ടയടച്ച കാശ് പോലും കോൺട്രാക്ടർമാർക്ക് കൊടുത്തിട്ടില്ല. റബറിൻറെ വിലത്തകർച്ച മാത്രമാണ് ഇല്കാലയളവിൽ ഉണ്ടായ ഒരൂ പ്രതികൂലഘടകം.

1,388 total views, 1 views today