ഏലക്കായ വിശേഷങ്ങള്‍

 

സിഞ്ചിബെറേസി (Zingiberaceae) സസ്യകുടുംബത്തില്‍ പെട്ട ഏലക്കായയെ സംസകൃതത്തില്‍ ഏലാ എന്നും ഇംഗ്ലീഷില്‍ കാര്‍ഡമം (Cardamom) എന്നും പറയുന്നു. ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകുവാന്‍ വേണ്ടി ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മസാലദ്രവ്യങ്ങളില്‍ ഏറ്റവും പ്രധാനമായത് ഏലക്കായയാണ്.

കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ഏലയ്ക്കാപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ഏലച്ചായ ഉന്മേഷവര്‍ധനവും രുചിയും മണവും ഉണ്ടാക്കുന്നു. ഈ ഏലച്ചായ കുടിച്ചാല്‍ പുകവലിയില്‍ നിന്നും മുക്തമാവാം എന്ന ഗുണവുമുണ്ട്.

വയറിളക്കം, വയറുകടി എന്നിവയുള്ളവര്‍ക്കും മൂത്രക്കുറവനുഭവപ്പെടുന്നവര്‍ക്കും ഈ ഏലച്ചായ വളരെ ആശ്വാസം നല്കുന്നതാണ്.

മൂത്രക്കല്ലുള്ള രോഗികള്‍ ഏലക്കായപ്പൊടി തവിഴാമകഷായത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കല്ല് പൊടിഞ്ഞ് പുറത്ത് പോകും.

വായ്നാറ്റം മാറുന്നതിന് ഏലക്കായ ചവച്ചുതിന്നാല്‍ മതി.

15 മില്ലി തേനില്‍ 3 ഏലക്കായ പൊടിച്ച് ചേര്‍ത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാല്‍ കണ്ണിന്റെ കാഴ്ച വര്‍ദ്ധിക്കും. ഒപ്റ്റിക് നെര്‍വിന്റെ കുഴപ്പത്താലുണ്ടാകുന്ന ഗ്ലൂക്കോമയ്ക്ക് തുടര്‍ച്ചയായുള്ള ഈ ചികിത്സ അനിതരസാധാരണമായ ഫലം ഉളവാക്കും.

2 നുള്ള് ഏലക്കായ പൊടിച്ചത് നാഴി പാലില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം മധുരത്തിന് തേനും ചേര്‍ത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാല്‍ ബുദ്ധിക്ക് നല്ല ഉണര്‍വ്വും ഓര്‍മ്മശക്തിയും ക്രമേണ സിദ്ധിക്കുന്നതാണ്. പ്രായമായവര്‍ക്കുണ്ടാകുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ്.

ശീഘ്രസ്ഖലനത്തിന് ഈ പ്രയോഗം നൂറുശതമാനം ഫലപ്രദമാണ്.

ഏലക്കായ അമിതമായി കഴിച്ചാല്‍ ധാതുശക്തി ക്ഷയമുണ്ടാകും.

കൊളസ്ട്രോള്‍ വര്‍ധിച്ചുണ്ടാകുന്ന രോഗാവസ്ഥകളിലെല്ലാം ഏലക്കായപ്പൊടി ജീരക കഷായത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ നല്ല ഫലമുണ്ടാകും.

ഏലക്കായ തൊലിയുള്‍പ്പെടെ പൊടിച്ച് 6 ഔണ്‍സ് വെള്ളത്തില്‍ 7 പുതിനയിലയും ചേര്‍ത്ത് തിളപ്പിച്ച് കഷായമാക്കി പലവട്ടം വലിച്ചു കുടിച്ചാല്‍ എക്കിട്ടം മാറുന്നതാണ്.

(കടപ്പാട്: കേരള ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍-കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )

കടമ്പനാട് ദേശം's photo.
കടമ്പനാട് ദേശം's photo.

2,109 total views, 1 views today