ആധാറില്ലെങ്കിൽ ഈ 20 കാര്യങ്ങൾ നടക്കില്ല
|
ആധാർ കാർഡുകളുടെ പ്രാധാന്യം ഓരോ ദിവസം തോറും കൂടി കൂടി വരികയാണ്. സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും എന്തിന് സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് വരെ ആധാർ നിർബന്ധമാണ്. ആധാർ നിർബന്ധമാക്കിയ മറ്റ് ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
ഐടി റിട്ടേണും ആധാറും
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് സർക്കാർ ആധാർ നമ്പർ നിർബന്ധമാമാക്കിയിരിക്കുകയാണ്. ജൂലൈ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
ആധാർ – പാൻ ബന്ധിപ്പിക്കൽ
പാൻ കാർഡും ആധാറും ബന്ധിപ്പിക്കുന്നതും സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. ഒന്നിലധികം പാൻ കാർഡ് ഉപയോഗിച്ചുള്ള നികുതി വെട്ടിക്കൽ തടയാനാണിത്. ആധാറും പാനും ബന്ധിപ്പിക്കാത്തവരുടെ പാൻ കാർഡ് അസാധുവായിത്തീരും. പുതിയ പാൻ കാർഡിന് അപേക്ഷിക്കണമെങ്കിലും ഇനി മുതൽ ആധാർ കാർഡ് നിർബന്ധമാണ്.
ഓഹരി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധം.
പാസ്പോർട്ട്
ആധാർ കാർഡ് ഇല്ലാതെ നിങ്ങൾക്ക് പാസ്പോർട്ട് ലഭിക്കില്ല. പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനുള്ള നിർബന്ധിത രേഖകളിലൊന്നാണ് ആധാർ കാർഡെന്ന് വിദേശ മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.
പിഎഫും ആധാറും
പിഎഫ് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കണം. പെൻഷൻകാരുടെ പണം പിൻവലിക്കലും മറ്റും എളുപ്പമാക്കാനാണ് ഇത്. നിലവിൽ പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ 10 മുതൽ 20 ദിവസം വരെ എടുക്കും.
റെയിൽവേ കൺസെഷൻ
ആധാർ ഇല്ലാത്തവർക്ക് റെയിൽവേ ടിക്കറ്റിന് ഇളവും ലഭിക്കില്ല. ടിക്കറ്റ് ദുരുപയോഗം ഇല്ലാതാക്കാനാണ് പുതിയ നീക്കം. അതിനാൽ ജൂലൈ 1 മുതൽ റെയിൽവേ ടിക്കറ്റിന് ഇളവുകൾ ലഭ്യമാകുന്നതിനായി ആധാർ നൽകണം.
സ്കോളർഷിപ്പുകൾ
സ്കൂൾ, കോളേജ് തലത്തിൽ നിന്ന് ലഭിക്കുന്ന സർക്കാർ സ്കോളർഷിപ്പുകൾക്കും ഇനി മുതൽ ആധാർ നിർബന്ധമാണ്. ഇതിനായി വിദ്യാർത്ഥികളുടെ ആധാർ വിവരങ്ങൾ നൽകണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എൽ.പി.ജി സബ്സിഡി
ഗുണഭോക്താക്കളുടെ ആധാർ ബന്ധിപ്പിച്ച ശേഷം മാത്രമേ പാചകവാതക സബ്സിഡിയും മറ്റ് പൊതു വിതരണ ശമ്പളവും നൽകുകയുള്ളൂ. വിവിധ പൊതുവിതരണ സബ്സിഡികൾ പ്രയോജനപ്പെടുത്തുന്നതിന് ഇനി മുതൽ ആധാർ നമ്പർ ബന്ധിപ്പിക്കേണ്ടതുണ്ട്.
വോട്ടേഴ്സ് ഐഡി
വോട്ടേഴ്സ് ഐഡി കാര്‍ഡും ഇനി ആധാറുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതിനായി ഇലക്ഷന് കമ്മീഷന് ഓഫ് ഇന്ത്യ സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ നല്കി കഴിഞ്ഞു.
ആധാർ – മൊബൈൽ നമ്പർ
നിങ്ങളുടെ മൊബൈൽ നമ്പറും ആധാറും ബന്ധിപ്പിക്കേണ്ടതും നിർബന്ധമാണ്. നിങ്ങൾക്ക് നിങ്ങളുടെ പഴയ മൊബൈൽ നമ്പർ നിലനിർത്താനോ അല്ലെങ്കിൽ പുതിയതൊന്ന് നേടാനോ ആഗ്രഹമുണ്ടെങ്കിൽ ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് പരിശോധിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരി 6 ആണ് ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി.
ആധാർ – ബാങ്ക് അക്കൌണ്ട്
ചെറിയ അക്കൌണ്ടുകളൊഴികെ മറ്റ് എല്ലാ ബാങ്ക് അക്കൌണ്ടുകളിലും ആധാർ നമ്പറുകൾ ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 31 ന് മുമ്പ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ അസാധുവാകും.
ആധാർ – വിവാഹ സര്‍ട്ടിഫിക്കറ്റ്
വിവാഹ സര്‍ട്ടിഫിക്കറ്റും ഉടൻ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മീഷന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. ആധാര്‍ കാര്‍ഡ് വിവാഹ സര്‍ട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കുന്നതിലൂടെ വിവാഹത്തട്ടിപ്പ് തടയാന്‍ കഴിയുമെന്നാണ് നിയമ കമ്മീഷന്റെ നിരീക്ഷിണം.
ആധാർ – റിയൽ എസ്റ്റേറ്റ്
ഇന്ത്യയിൽ വസ്തുവകകൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ആധാർ നിർബന്ധമാക്കും. വസ്തു തർക്കങ്ങളും മറ്റും കുറയ്ക്കുന്നതിന് ഇത് സഹായകമാകുമെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഉച്ചഭക്ഷണത്തിനും ആധാർ
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്കും ആധാര്‍ നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്ന പാചകക്കാര്‍, സഹായികള്‍ പദ്ധതിയുടെ ഉപഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്രം നിഷ്കര്‍ഷിക്കുന്നു.
ഡ്രൈവിംഗ് ലൈസന്‍സ്
പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കുന്നവര്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഒരാള്‍ ഒന്നിലധികം ഡ്രൈവിംഗ് ലൈസന്‍സുകള്‍ കൈവശം വെക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.
ഓഹരി – മ്യൂച്വൽ ഫണ്ട്
സ്റ്റോക്ക് മാർക്കറ്റ് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനായി ഓഹരികൾ വാങ്ങാനും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും ആധാർ നിർബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച ചർച്ചയിലാണ് സർക്കാരും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും (സെബി).
റേഷൻ
റേഷൻ കടയിൽനിന്നു സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യം ലഭിക്കുന്നതിനും ഭക്ഷ്യ സബ്സിഡി പണമായി ലഭിക്കുന്നതിനും ആധാർ നിർബന്ധമാണ്. അസം, മേഘാലയ, ജമ്മു കശ്മീർ എന്നിവയൊഴികെ,
പ്രധാനമന്ത്രി വന്ദന യോജന പദ്ധതി
ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 6000 രൂപ ധനസഹായം നൽകുന്ന പ്രധാനമന്ത്രി വന്ദന യോജന പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
മരണ രജിസ്ട്രേഷൻ
മരണ രജിസ്ട്രേഷൻ
മരണം റജിസ്റ്റർ ചെയ്യാനും ആധാർ നിർബന്ധമാണെന്ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ചില വിവാദങ്ങലെ തുടർന്ന് ഇത് വേണ്ടെന്ന് വച്ചു.
ഫോൺ കണക്ഷൻ
പുതിയ ലാൻഡ് ലൈൻ അല്ലെങ്കിൽ മൊബൈൽ കണക്ഷനുകൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ രേഖകൾ, വിലാസത്തിന്റെ തെളിവുകൾ തുടങ്ങിയ കെവൈസി രേഖകൾക്ക് പകരം ആധാർ കാർഡാണ് ഉപയോഗിക്കേണ്ടത്.
ക്ഷേമപദ്ധതികൾ
പെൻഷൻ, റേഷൻ സബ്സിഡി തുടങ്ങി സർക്കാരിന്റെ എല്ലാത്തരം ക്ഷേമപദ്ധതികൾക്കും ആധാർ നിർബന്ധമാണ്. കേന്ദ്രസർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നത്
1,990 total views, 6 views today