Monthly Archives: August 2016

സ്‌നേഹപൂര്‍വ്വം പദ്ധതി click here

വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്‍കുന്ന ‘സ്‌നേഹപൂര്‍വ്വം പദ്ധതി’ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2016ഒക്ടോബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. മാതാവ് അല്ലെങ്കില്‍ പിതാവ് അല്ലെങ്കില്‍ രണ്ടുപേരും മരണമടഞ്ഞ കുട്ടികള്‍ക്കുള്ള ധനസഹായപദ്ധതിയായതിനാല്‍ മറ്റു സ്‌കോളര്‍ഷിപ്പോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നവരെയും മറ്റു നിബന്ധനകള്‍ക്കു വിധേയമായി ഇതില്‍ പരിഗണിക്കും. അപേക്ഷ വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവികള്‍ മുഖേന ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. പദ്ധതി പ്രകാരമുള്ള ധനസഹായം ബാങ്ക് മുഖേന നല്‍കുന്നതിനാല്‍ വിദ്യാര്‍ത്ഥിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് (കുട്ടിയും രക്ഷകര്‍ത്താവും ഒരുമിച്ച് തുക പിന്‍വലിക്കാവുന്ന രീതിയില്‍ മാത്രം) ആരംഭിക്കണം. വിദ്യാഭ്യാസ സ്ഥാപന മേധാവി തന്റെ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവരെ കണ്ടെത്തി അവരുടെ അപേക്ഷകള്‍ നിശ്ചിത ഫോര്‍മാറ്റില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് (www.socialsecuritymission.gov.in) മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകരായ വിദ്യാര്‍ത്ഥികള്‍ പദ്ധതി മാനദണ്ഡങ്ങള്‍ പ്രകാരം ധനസഹായത്തിന് അര്‍ഹരാണെന്ന് ബന്ധപ്പെട്ട സ്ഥാപനമേധാവി ഉറപ്പു വരുത്തണം. അതിന്റെ ഭാഗമായി ചുവടെ പറയുന്ന രേഖകള്‍ അപേക്ഷകരായ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച് ഓഫീസില്‍ സൂക്ഷിക്കണം.
വെള്ളക്കടലാസിലുള്ള അപേക്ഷ, വിദ്യാര്‍ത്ഥിയുടെ അമ്മ/അച്ഛന്‍ അല്ലെങ്കില്‍ അച്ഛനമ്മമാര്‍ മരണമടഞ്ഞതിന്റെ നിയമാനുസൃതമായ മരണ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്നവര്‍ വിദ്യാര്‍ത്ഥിയുടെ പേര് ഉള്‍പ്പെടുന്ന ബി.പി.എല്‍. റേഷന്‍ കാര്‍ഡിന്റെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അല്ലെങ്കില്‍ കുട്ടിയെ സംരക്ഷിക്കുന്ന കുടുംബം ബി.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കാണിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. അല്ലെങ്കില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പദ്ധതി മാനദണ്ഡ പ്രകാരമുള്ള വരുമാന പരിധിയിലുള്ളതാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ കോര്‍ബാങ്കിംഗ് സംവിധാനമുള്ള ഏതെങ്കിലും ഷെഡ്യൂള്‍ഡ്/ദേശസാല്‍കൃത ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും (കുട്ടിക്കും രക്ഷകര്‍ത്താവിനും മാത്രം ഒരുമിച്ചു തുക പിന്‍വലിക്കാവുന്ന രീതിയില്‍) ആരംഭിച്ച പാസ്ബുക്കിന്റെ ഒന്നാം പേജിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡിന്റെ/ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മുന്‍വര്‍ഷങ്ങളില്‍ സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ ധനസഹായം ലഭിച്ചവരും ഈ രേഖകള്‍ സഹിതം വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ മുഖേന വീണ്ടും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് ആവശ്യമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള അതേ സ്ഥാപനത്തിലെ മറ്റൊരദ്ധ്യാപകനെ ഈ പദ്ധതിയുടെ ചുമതലകള്‍ക്ക് നിയോഗിക്കാം. വിദ്യാര്‍ത്ഥി വെള്ളക്കടലാസില്‍ എഴുതി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം നല്‍കുന്ന രേഖകള്‍ ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് ലഭ്യമാക്കേണ്ടതാണ്. ഓരോ അപേക്ഷയും അപ്‌ലോഡ് ചെയ്തശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ഈ രേഖകളോടൊപ്പം ചേര്‍ത്ത് സ്ഥാപനത്തിന്റെ ഓഫീസില്‍ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് അയക്കേണ്ടതില്ല. ഓണ്‍ലൈനായി സാമൂഹ്യസുരക്ഷാ മിഷനില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ധനസഹായം പാസാക്കുകയും അനുവദനീയമായ തുക കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ ആര്‍.ടി.ജി.എസ്. മുഖേന മാറ്റി നിക്ഷേപിക്കുന്നതുമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ കഴിവതും ഒരുമിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണം. ഇപ്രകാരം അപ്‌ലോഡ് ചെയ്യുന്ന കുട്ടികളുടെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ലിസ്റ്റ് സ്ഥാപന മേധാവി ഒപ്പിട്ട് സ്ഥാപന മുദ്രയോട് കൂടി കേരള സാമൂഹ്യ സുരക്ഷാ മിഷനിലേയ്ക്ക് അയക്കേണ്ടതാണ്. ധനസഹായത്തിന് അര്‍ഹരായ കുട്ടികള്‍ ഓരോരുത്തര്‍ക്കും ഒരു പ്രത്യേക നമ്പര്‍ (യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അനുവദിക്കുന്നതും ഈ നമ്പര്‍ ഉള്‍പ്പെടെ തുക പാസാക്കിയ വിവരം വിദ്യാഭ്യാസ സ്ഥാപന മേധാവിയെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ അറിയിക്കുന്നതുമാണ്. ഈ പ്രത്യേക നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരം സ്ഥാപന മേധാവി വിദ്യാര്‍ത്ഥികളെ യഥാസമയം അറിയിക്കണം. ഭാവിയില്‍ ഈ പദ്ധതിയുമായി ബന്ധപ്പെടേണ്ട എന്തെങ്കിലും ആവശ്യം വരുന്ന പക്ഷം ഈ പ്രത്യേക നമ്പര്‍ റഫറന്‍സ് നമ്പരായി നിശ്ചയമായും കാണിക്കണം. ഒരു അദ്ധ്യയന വര്‍ഷത്തില്‍ പരമാവധി പത്ത് മാസത്തെ ധനസഹായമാണ് അനുവദിക്കുന്നത്. ഒക്ടോബര്‍ 31 -നകം അപേക്ഷകള്‍ ഓണ്‍ലൈനായി സാമൂഹ്യ സുരക്ഷാ മിഷനില്‍ ലഭിച്ചിരിക്കണം. സാമൂഹ്യ സുരക്ഷാ മിഷന്‍ ഗഡുക്കളായോ ഒരുമിച്ചോ ഒരദ്ധ്യായന വര്‍ഷത്തേയ്ക്ക് അനുവദനീയമായ തുക പാസാക്കി നല്‍കും.

1,192 total views, 2 views today

ജീ­വ­വാ­യു പോ­ലെ­യാ­ണ്‌ കൃ­ഷി

ടെ­ലി­വി­ഷ­നും ക­മ്പ്യൂ­ട്ട­റും മൊ­ബൈൽ ഫോ­ണു­മൊ­ക്കെ ന­മു­ക്കി­പ്പോൾ ജീ­വ­വാ­യു പോ­ലെ­യാ­ണ്‌. പ­ക്ഷേ മ­നു­ഷ്യ­ന്റെ ഇ­ന്നോ­ള­മു­ള്ള ക­ണ്ടെ­ത്ത­ലു­ക­ളിൽ ഒ­ന്നൊ­ഴി­കെ മ­റ്റെ­ല്ലാം ഇ­ല്ലാ­താ­യാ­ലും ന­മു­ക്ക്‌ ജീ­വി­ക്കാ­നാ­കും. മ­ഹ­ത്താ­യ ഈ ക­ണ്ടു­പി­ടി­ത്ത­മാ­ണ്‌ കൃ­ഷി. മ­ല­യാ­ളി കൃ­ഷി­യിൽ നി­ന്നും അ­ക­ന്ന്‌ പോ­യെ­ങ്കി­ലും ന­മ്മൾ സു­ഖ­മാ­യി ജീ­വി­ച്ച്‌ പോ­കു­ന്ന­ത്‌ മ­റ്റു­ള്ള­വർ ന­മു­ക്ക്‌ വേ­ണ്ടി കൃ­ഷി ചെ­യ്യു­ന്ന­ത്‌ കൊ­ണ്ടാ­ണ്‌.
ലോ­ക­ത്തെ എ­ല്ലാ­സം­സ്‌­കാ­ര­വും ഉ­ട­ലെ­ടു­ത്ത­ത്‌ കൃ­ഷി­യിൽ നി­ന്നാ­ണ്‌. പ്ര­കൃ­തി­യിൽ നി­ന്നും മ­നു­ഷ്യൻ നേ­രി­ട്ട്‌ പഠി­ച്ചെ­ടു­ത്ത­താ­ണ്‌ കൃ­ഷി. മ­ല­യാ­ളി സം­സ്‌­കാ­ര സ­മ്പ­ന്ന­നാ­യ­ത്‌ കൃ­ഷി­യു­ടെ ന­ന്മ­കൊ­ണ്ടാ­ണ്‌. കൃ­ഷി­യു­ടെ സൗ­ന്ദ­ര്യം പേ­രിൽ ത­ന്നെ­യു­ള്ള നാ­ടാ­ണ്‌ കേ­ര­ളം. നെൽ­കൃ­ഷി­യും നാ­ളി­കേ­ര­വും പ്ര­ധാ­ന കൃ­ഷി­യി­ന­ങ്ങ­ളാ­യ കേ­ര­ള­ത്തി­ന്‌ ഇ­ന്ത്യ­യു­ടെ കാർ­ഷി­ക സ­മ്പ­ത്ത്‌ വ്യ­വ­സ്ഥ­യിൽ ഒ­ഴി­വാ­ക്കാ­നാ­വാ­ത്ത സ്ഥാ­ന­മു­ണ്ട്‌.ന­മു­ക്ക്‌ സ്വ­ന്ത­മാ­യ കൃ­ഷി­യ­റി­വു­ക­ളു­ണ്ടാ­യി­രു­ന്നു. അ­ത്‌ പ്ര­തി­പാ­ദി­ക്കു­ന്ന ഗ്ര­ന്ഥ­മാ­ണ്‌ `കൃ­ഷി­­ഗീ­ത`. കേ­ര­ള­ത്തി­ലെ കർ­ഷ­ക­രു­ടെ നാ­ട്ട­റി­വു­കൾ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ഈ കൃ­തി ലോ­ക­ത്ത്‌ കാർ­ഷി­ക മേ­ഖ­ല­യിൽ കേ­ര­ള­ത്തി­ന്റെ മ­ഹ­ത്താ­യ സം­ഭാ­വ­ന­യാ­ണ്‌. വി­ഷു മു­തൽ ആ­രം­ഭി­ക്കു­ന്നു ന­മ്മു­ടെ കാർ­ഷി­ക വർ­ഷം. ഞാ­റ്റു­വേ­ല ക­ല­ണ്ടർ അ­നു­സ­രി­ച്ചാ­ണ്‌ കൃ­ഷി ചെ­യ്‌­തി­രു­ന്ന­ത്‌. 27 ന­ക്ഷ­ത്ര­ങ്ങ­ളു­ടെ പേ­രി­ല­റി­യ­പ്പെ­ടു­ന്ന 27 ഞാ­റ്റു­വേ­ല­ക­ളാ­ണ്‌ ന­മു­ക്കു­ള്ള­ത്‌. സൂ­ര്യൻ ഒ­രു ന­ക്ഷ­ത്ര­ത്തിൽ നിൽ­ക്കു­ന്ന കാ­ല­മാ­ണ്‌ ഞാ­റ്റു­വേ­ല, പ­തി­മൂ­ന്ന­ര ദി­വ­സ­മാ­ണ്‌ ഒ­രു ഞാ­റ്റു­വേ­ല­ക്കാ­ലം. ഓ­രോ ഞാ­റ്റു­വേ­ല­ക്കാ­ല­മ­നു­സ­രി­ച്ചാ­ണ്‌ വി­ള­വി­റ­ക്കി­യി­രു­ന്ന­ത്‌. രോ­ഹി­ണി­യിൽ പ­യർ, തി­രു­വാ­തി­ര­യിൽ കു­രു­മു­ള­ക്‌, അ­ത്ത­ത്തിൽ വാ­ഴ ഇ­ങ്ങ­നെ­യാ­യി­രു­ന്നു അ­ത്‌. ആ­ധു­നി­ക കാ­ലാ­വ­സ്‌­ഥ പഠ­ന­ശാ­ഖ­യാ­യ മീ­റ്റി­യൊ­റൊ­ള­ജി­യു­ടെ ആ­ദ്യ­രൂ­പ­മാ­യി­രു­ന്നു ഞാ­റ്റു­വേ­ല­കൾ. മ­നു­ഷ്യ­ന്റെ അ­മി­ത­ഭോ­ഗാ­സ­ക്തി­യു­ടെ ഫ­ല­മാ­യി ഇ­ന്ന്‌ കാ­ല­വർ­ഷം ത­കി­ടം മ­റി­ഞ്ഞ­തോ­ടെ ഞാ­റ്റു­വേ­ല­ക്ക്‌ കൃ­ത്യ­ത ന­ഷ്ട­മാ­യി.
ന­മ്മു­ടെ കാർ­ഷി­ക പൈ­തൃ­കം അ­നേ­കം കൊ­യ്‌­ത്തു­കാ­ല­ങ്ങ­ളു­ടെ ഗൃ­ഹാ­തു­ര­ത്വം പേ­റു­ന്ന­വ­യാ­ണ്‌. ന­മ്മു­ടെ കാർ­ഷി­ക വൃ­ത്തി­യു­ടെ അ­ടി­ത്ത­റ നെൽ­കൃ­ഷി­യാ­യി­രു­ന്നു. നെൽ­വ­യ­ലു­ക­ളു­ടെ നാ­ടാ­ണ്‌ കേ­ര­ളം. വി­ശാ­ല­ത­യു­ടെ പ­ര്യാ­യ­ങ്ങ­ളാ­യി­രു­ന്നു ഓ­രോ നെൽ­പ്പാ­ട­ങ്ങ­ളും. വ­യ­ലു­ക­ളിൽ നീ­ണ്ട്‌ നി­വർ­ന്ന്‌ കി­ട­ന്ന ഗ്രാ­മ­ഭം­ഗി­കൾ ഇ­ന്ന്‌ അ­സ്‌­ത­മി­ച്ച്‌ കൊ­ണ്ടി­രി­ക്കു­ന്നു. പ­ല­തും കോൺ­ക്രീ­റ്റ്‌ വ­ന­ങ്ങ­ളാ­യി മാ­റി­ക്ക­ഴി­ഞ്ഞു. വ­യ­ലു­കൾ പാർ­പ്പി­ട­കൂ­ട്ട­ങ്ങ­ളാ­യി മാ­റു­മ്പോൾ ന­മു­ക്ക്‌ ന­ഷ്ട­മാ­കു­ന്ന­ത്‌ നെ­ല്ലും വ­യ­ലും കൃ­ഷി­യും മാ­ത്ര­മ­ല്ല മ­ല­യാ­ളി­യു­ടെ സ­മൃ­ദ്ധ­മാ­യ സം­സ്‌­കാ­രം കൂ­ടി­യാ­ണ്‌. നെൽ­കൃ­ഷി മ­ല­യാ­ളി­യു­ടെ ജീ­വ­നാ­ഡി­യാ­യ പ­ഴ­യ­കാ­ലം പ­ഴ­മ­ക്കാ­രു­ടെ ഓർ­മ്മ­ക­ളിൽ മാ­ത്ര­മാ­ണ്‌.
നെൽ­കൃ­ഷി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ്‌ ന­മ്മു­ടെ സം­സ്‌­കാ­രം വി­ക­സി­ച്ച­ത്‌. കൊ­യ്‌­ത്തുൽ­സ­വ­ങ്ങ­ളാ­യി­രു­ന്നു പി­ന്നീ­ട്‌ ദേ­ശീ­യോൽ­സ­വ­ങ്ങ­ളാ­യി മാ­റി­യ­ത്‌.
ഓ­ണ­വും വി­ഷു­വു­മൊ­ക്കെ ന­മ്മു­ടെ കൊ­യ്‌­ത്തുൽ­സ­വ­ങ്ങ­ളു­ടെ ഓർ­മ്മ­കൾ പേ­റു­ന്ന­വ­യാ­ണ്‌. കൊ­യ്‌­തൊ­ഴി­ഞ്ഞ നെൽ­പ്പാ­ട­ങ്ങൾ നാ­ട്ടു­ൽ­സ­വ­ങ്ങ­ളും വേ­ല­ക­ളും കൊ­ണ്ട്‌ നി­റ­ഞ്ഞു. ഇ­തി­ലും പ്ര­ധാ­ന­മാ­യി­രു­ന്നു ന­മു­ക്ക്‌ കു­ടി­വെ­ള്ള­മെ­ത്തി­ക്കു­ന്ന­തിൽ നെൽ­പ്പാ­ട­ങ്ങ­ളു­ടെ പ­ങ്ക്‌. പാ­ട­ങ്ങ­ളിൽ വീ­ഴു­ന്ന മ­ഴ­യാ­ണ്‌ ചു­റ്റു­മു­ള്ള പു­ര­യി­ട­ങ്ങ­ളി­ലെ കി­ണ­റു­ക­ളി­ലെ­ത്തു­ന്ന­ത്‌.
ന­മ്മു­ടെ നെൽ­പ്പാ­ട­ങ്ങ­ളും നെ­ല്ലി­ന­ങ്ങ­ളും അ­ന്താ­രാ­ഷ്‌­ട്ര അം­ഗീ­കാ­രം പി­ടി­ച്ചു പ­റ്റി­യ­വ­യാ­ണ്‌. ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ­യു­ടെ ഫു­ഡ്‌ ആൻ­ഡ്‌ അ­ഗ്രി­കൾ­ച്ചർ അം­ഗീ­കാ­രം പി­ടി­ച്ച്‌ പ­റ്റി­യ­വ­യാ­ണ്‌. ഐ­ക്യ­രാ­ഷ്‌­ട്ര­സ­ഭ­യു­ടെ ഫു­ഡ്‌ ആൻ­ഡ്‌ അ­ഗ്രി­കൾ­ച്ചർ ഓർ­ഗ­നൈ­സേ­ഷൻ നൽ­കു­ന്ന ലോ­ക­പൈ­തൃ­ക മു­ദ്ര നേ­ടി­യി­ട്ടു­ള്ള പ്ര­ദേ­ശ­മാ­ണ്‌ നെൽ­കൃ­ഷി­യു­ടെ ഈ­റ്റി­ല്ല­മാ­യ കു­ട്ട­നാ­ട്‌. സ­മു­ദ്ര­നി­ര­പ്പിൽ നി­ന്നും 2-3 മീ­റ്റർ വ­രെ താ­ഴ്‌­ച­യു­ള്ള പാ­ട­ത്ത്‌ വി­ള കൊ­യ്യു­ന്ന രീ­തി­ക്കാ­ണ്‌ അം­ഗ­‍ീ­കാ­രം ല­ഭി­ച്ചി­രി­ക്കു­ന്ന­ത്‌. ലോ­ക­വ്യ­‍ാ­പാ­ര­സം­ഘ­ട­ന (ണഠ­ഛ) നൽ­കു­ന്ന ഗു­ണ­മേൻ­മ­യു­ള്ള ജോ­ഗ്ര­ഫി­ക്കൽ ഇൻ­ഡി­ക്കേ­ഷൻ അം­ഗീ­കാ­രം നൽ­കി­യി­ട്ടു­ള്ള കേ­ര­ള­ത്തി­ലെ 20 ഉൽ­പ്പ­ന്ന­ങ്ങ­ളിൽ 4 എ­ണ്ണം നെ­ല്ലു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണ്‌. ഔ­ഷ­ധ മൂ­ല്യ­മേ­റി­യ ഞ­വ­ര­യ­റി, ഭാ­ര­വും  ഗു­ണ­വും കൂ­ടി­യ പാ­ല­ക്കാ­ടൻ മ­ട്ട, വ­യ­നാ­ട്ടിൽ കൃ­ഷി ചെ­യ്യു­ന്ന സു­ഗ­ന്ധ­നെ­ല്ലി­ന­മാ­യ ജീ­ര­ക­ശാ­ല, പൊ­ക്കാ­ളി­യ­രി ഇ­വ­യാ­ണ്‌ ലോ­ക­വ്യാ­പ­‍ാ­ര­സം­ഘ­ട­ന­യു­ടെ അം­ഗീ­കാ­രം നേ­ടി­യ­വ.കർ­ഷ­ക­രു­ടെ എ­ണ്ണ­വും കൃ­ഷി­ഭൂ­മി­യു­ടെ വി­സ്‌­തൃ­തി­യും ലോ­ക­മെ­മ്പാ­ടും കു­റ­ഞ്ഞ്‌ വ­രു­ക­യാ­ണ്‌. കു­ടും­ബ കൃ­ഷി­ത്തോ­ട്ട­ങ്ങൾ­ക്കാ­ണ്‌ വൻ ഇ­ടി­വ്‌ സം­ഭ­വി­ച്ചി­രി­ക്കു­ന്ന­ത്‌.
കേ­ര­ള­ത്തി­ലെ സ്ഥി­തി­യും വ്യ­ത്യ­സ്‌­ത­മ­ല്ല. ന­മ്മു­ടെ കാർ­ഷി­ക മേ­ഖ­ല­യി­ലെ ത­കർ­ച്ച ഭ­യ­പ്പെ­ടു­ത്തു­ന്ന­താ­ണ്‌. 1970­-71 ൽ 8.75 ല­ക്ഷം ഹെ­ക്‌­ടർ സ്ഥ­ല­ത്താ­ണ്‌ നാം നെ­ല്ലുൽ­പ്പാ­ദി­പ്പി­ച്ച്‌ കൊ­ണ്ടി­രി­ക്കു­ന്ന­ത്‌.
പു­തി­യ ജീ­വി­ത സാ­ഹ­ച­ര്യ­ങ്ങ­ളു­ടെ വേ­ലി­യേ­റ്റ­ത്തിൽ­പ്പെ­ട്ട്‌ ന­മു­ക്ക്‌ കൈ­മോ­ശം വ­ന്ന വീ­ട്ടു കൃ­ഷി അ­ഥ­വാ കു­ടും­ബ കൃ­ഷി പു­ന­രു­ജ്ജീ­വി­പ്പി­ച്ചാ­ലെ കേ­ര­ള­ത്തി­ന്റെ കാർ­ഷി­ക പൈ­തൃ­ക­വും ഭ­ക്ഷ്യ­സു­ര­ക്ഷ­യും നി­ല­നിർ­ത്താ­നാ­വു­ക­യു­ള്ളൂ.
കൃഷി  ചൊല്ലുകൾ
കൃഷിയും പഴഞ്ചൊല്ലും
മുളയിലേ നുള്ളണമെന്നല്ലേ
വിളയുന്ന വിത്തു മുളയിലറിയാം
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
വിത്തുഗുണം പത്തുഗുണം
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
മുളയിലറിയാം വിള
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
കണ്ടം വിറ്റു കാളയെ വാങ്ങുമോ
വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
വളമേറിയാല്‍ കൂമ്പടയ്ക്കും
വിത്തുള്ളടത്തു പേരു
പതിരില്ലാത്ത കതിരില്ല
വയലു വറ്റി കക്ക വാരാനിരുന്നാലോ
വിത്താഴം ചെന്നാല്‍ പത്തായം നിറയും
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
കാറ്റുള്ളപ്പോള്‍ തൂറ്റണം
നട്ടാലേ നേട്ടമുള്ളൂ
കാലം നോക്കി കൃഷി
മണ്ണറിഞ്ഞു വിത്തു്‌
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
മുന്‍വിള പൊന്‍വിള
വിളഞ്ഞാല്‍ പിന്നെ വച്ചേക്കരുതു്‌
വര്‍ഷം പോലെ കൃഷി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
ആഴത്തില്‍ ഉഴുതു അകലെ നടണം
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
ആരിയന്‍ വിതച്ചാ നവര കൊയ്യാമോ
പൊന്നാരം വിളഞ്ഞാല്‍ കതിരാവില്ല
വിതച്ചതു കൊയ്യും
വിത്തിനൊത്ത വിള
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
മുറ്റത്തേ മുല്ലയ്‌ക്കു മണമില്ല
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും.

2,123 total views, 5 views today