Monthly Archives: April 2016

ചുവന്നുള്ളി … ചെറിയ ഉള്ളി …

 

ചുവന്നുള്ളി നമുക്ക് എല്ലാം വളരെ പരിചിതം. നമ്മുടെ കറികളിലെ ഒഴിച്ചുകൂടാന്‍ വയ്യാത്ത നിത്യസാന്നിധ്യം. നമ്മുടെ പ്രിയ ചമ്മന്തികളിലെ ഒരു സ്ഥിരം ചേരുവ.
പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെ പ്പറ്റി വിശദമായി എത്ര പേര്‍ക്ക് അറിയാം. ചുവന്നുള്ളിയെപ്പറ്റിയുള്ള കൂടുതല്‍ അറിവുകള്‍ ഇവിടെ പങ്ക് വെയ്ക്കുന്നു .

ലില്ലിയേസി (Lilliaceae) സസ്യകുടുംബത്തില്‍ പെട്ട ഉള്ളിയെ ഇംഗ്ലീഷില്‍ ഒണിയന്‍ (Onion) എന്നും സംസ്കൃതത്തില്‍ പലാണ്ഡു എന്നും അറിയപ്പെടുന്നു.
ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന്. ആറു ഭൂതം എന്നാല്‍ പ്രമേഹം, പ്ലേഗ്, അര്‍ബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.
ഉള്ളിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളര്‍ച്ചയെ തടയും. ആദിവാസികളില്‍ ഉണ്ടാകുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താല്‍ മാറുന്നതാണ്.
കുട്ടികളിലുണ്ടാകുന്ന വിളര്‍ച്ചയ്ക്കും ചുവന്നുള്ളിയുടെ ഫലം അതിശയകരമാണ്. ഉള്ളി അരിഞ്ഞ് ചക്കര ചേര്‍ത്ത് കുട്ടികള്‍ക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.

ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേര്‍ത്ത് 10 ഗ്രാം വീതം ദിവസേന 2 നേരം കഴിച്ചാല്‍ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്.

ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാല്‍ ഉറക്കമുണ്ടാകും.

ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കല്‍ക്കണ്ടവും പൊടിച്ച് ചേര്‍ത്ത് പശുവിന്‍ നെയ്യില്‍ കുഴച്ച് ദിവസേന കഴിച്ചാല്‍ മൂലക്കുരുവിന് ശമനമുണ്ടാകും.

രക്താര്‍ശസില്‍ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ രക്തസ്രാവം നില്‍ക്കും.
ചേന പുഴുങ്ങിത്തിന്നുന്നത് മൂലക്കുരുവിന് നല്ലതാണ് ഇതിന്റെ കൂടെ ചേര്‍ത്ത് പുഴുങ്ങി നെയ്യും ചേര്‍ത്ത് കഴിച്ചാല്‍ മൂലക്കുരു മാറുവാന്‍‌ വളരെയധികം നല്ലതാണ്.

ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്‍ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും.

ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്‍പ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.

ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാല്‍ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.

ഉള്ളിയും തേനും കൂടി ചേര്‍ത്ത് സര്‍ബത്തുണ്ടാക്കി കുടിച്ചാല്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ചുവന്നുള്ളി നീര് ദിവസവും കഴിക്കുന്നത് അപസ്മാര രോഗികള്‍ക്ക് ഫലപ്രദമാണ്.

രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്.

ശരീരാവയവങ്ങള്‍ പൊട്ടിയാല്‍ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാല്‍ ടിങ്ചര്‍ അയഡിന്‍ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.

ഇത്രയും മനസ്സിലാക്കിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നില്ലേ ഈ ചെറിയ ഉള്ളി /ചുമന്നുള്ളി ഒരു ചെറിയ ഉള്ളി മാത്രമല്ല എന്ന് !!

(കടപ്പാട്: കേരള ഇന്ന വേഷന്‍ ഫൌണ്ടേഷന്‍ )

വ്യത്യസ്തമായ ഒരു പേജു's photo.

984 total views, no views today

ഏലക്കായ വിശേഷങ്ങള്‍

 

സിഞ്ചിബെറേസി (Zingiberaceae) സസ്യകുടുംബത്തില്‍ പെട്ട ഏലക്കായയെ സംസകൃതത്തില്‍ ഏലാ എന്നും ഇംഗ്ലീഷില്‍ കാര്‍ഡമം (Cardamom) എന്നും പറയുന്നു. ഗന്ധവും രുചിയും കൂടുതല്‍ ഉണ്ടാകുവാന്‍ വേണ്ടി ആഹാരപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന മസാലദ്രവ്യങ്ങളില്‍ ഏറ്റവും പ്രധാനമായത് ഏലക്കായയാണ്.

കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കൊഴുപ്പ്, മാംസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവ അടങ്ങിയ ഒരു ഭക്ഷ്യദ്രവ്യമാണ് ഏലക്കായ. ഏലയ്ക്കാപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന ഏലച്ചായ ഉന്മേഷവര്‍ധനവും രുചിയും മണവും ഉണ്ടാക്കുന്നു. ഈ ഏലച്ചായ കുടിച്ചാല്‍ പുകവലിയില്‍ നിന്നും മുക്തമാവാം എന്ന ഗുണവുമുണ്ട്.

വയറിളക്കം, വയറുകടി എന്നിവയുള്ളവര്‍ക്കും മൂത്രക്കുറവനുഭവപ്പെടുന്നവര്‍ക്കും ഈ ഏലച്ചായ വളരെ ആശ്വാസം നല്കുന്നതാണ്.

മൂത്രക്കല്ലുള്ള രോഗികള്‍ ഏലക്കായപ്പൊടി തവിഴാമകഷായത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കല്ല് പൊടിഞ്ഞ് പുറത്ത് പോകും.

വായ്നാറ്റം മാറുന്നതിന് ഏലക്കായ ചവച്ചുതിന്നാല്‍ മതി.

15 മില്ലി തേനില്‍ 3 ഏലക്കായ പൊടിച്ച് ചേര്‍ത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാല്‍ കണ്ണിന്റെ കാഴ്ച വര്‍ദ്ധിക്കും. ഒപ്റ്റിക് നെര്‍വിന്റെ കുഴപ്പത്താലുണ്ടാകുന്ന ഗ്ലൂക്കോമയ്ക്ക് തുടര്‍ച്ചയായുള്ള ഈ ചികിത്സ അനിതരസാധാരണമായ ഫലം ഉളവാക്കും.

2 നുള്ള് ഏലക്കായ പൊടിച്ചത് നാഴി പാലില്‍ തിളപ്പിച്ച് തണുപ്പിച്ചശേഷം മധുരത്തിന് തേനും ചേര്‍ത്ത് ദിവസേന രാത്രി കഴിച്ചുകൊണ്ടിരുന്നാല്‍ ബുദ്ധിക്ക് നല്ല ഉണര്‍വ്വും ഓര്‍മ്മശക്തിയും ക്രമേണ സിദ്ധിക്കുന്നതാണ്. പ്രായമായവര്‍ക്കുണ്ടാകുന്ന ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിന് ഇത് വളരെ നല്ലതാണ്.

ശീഘ്രസ്ഖലനത്തിന് ഈ പ്രയോഗം നൂറുശതമാനം ഫലപ്രദമാണ്.

ഏലക്കായ അമിതമായി കഴിച്ചാല്‍ ധാതുശക്തി ക്ഷയമുണ്ടാകും.

കൊളസ്ട്രോള്‍ വര്‍ധിച്ചുണ്ടാകുന്ന രോഗാവസ്ഥകളിലെല്ലാം ഏലക്കായപ്പൊടി ജീരക കഷായത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ നല്ല ഫലമുണ്ടാകും.

ഏലക്കായ തൊലിയുള്‍പ്പെടെ പൊടിച്ച് 6 ഔണ്‍സ് വെള്ളത്തില്‍ 7 പുതിനയിലയും ചേര്‍ത്ത് തിളപ്പിച്ച് കഷായമാക്കി പലവട്ടം വലിച്ചു കുടിച്ചാല്‍ എക്കിട്ടം മാറുന്നതാണ്.

(കടപ്പാട്: കേരള ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍-കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )

കടമ്പനാട് ദേശം's photo.
കടമ്പനാട് ദേശം's photo.

1,010 total views, no views today

പുതീന വിശേഷങ്ങള്‍

 

ഇംഗ്ലീഷില്‍ മിന്റ് (Mint) എന്നും സംസ്കൃതത്തില്‍ റോച്ചിശേ എന്നും പേരിലറിയപ്പെടുന്ന പുതീന ഹൃദ്യമായ വാസനയുള്ള ഒരു ലഘുസസ്യമാണ്.

ദഹനത്തെ ഉണ്ടാക്കുന്നതാണിത്. പുതീനയില്‍ നിന്നാണ് മെന്‍തോള്‍ എന്ന തൈലം വാറ്റിയെടുക്കുന്നത്.

ഊണിന് മുമ്പ് പുതീനയില വായിലിട്ട് ചവയ്ക്കുകയും ഊണ് കഴിഞ്ഞശേഷം പുതീനയിലയും കുരുമുളകും കൂട്ടി ചവച്ചുകൊണ്ടിരിക്കുകയും ചെയ്താല്‍ വായില്‍ ഉമിനീര് തെളിയുന്നത് മാറും.

തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന വിഷാണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും.

ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു.

വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി.

വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും.

ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്.

പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും.

പല്ലുവേദനയ്ക്ക് പുതീനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും.

ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതീനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ സുഖപ്പെടും.

കൊതുകുശല്യത്തിന് മുറിയില്‍ പൊതിനയില വെച്ചാല്‍ മതി.
പുതീനയില പല്ലിനെ ശുദ്ധീകരിക്കുവാന്‍ പറ്റിയ പ്രകൃതിദത്തമായ അണുനാശകങ്ങള്‍ അടങ്ങിയ വസ്തുവാണ്. പ്രഭാതത്തില്‍ പല്ലുതേപ്പു കഴിഞ്ഞാല്‍ കുറച്ചു പൊതീനയില ചവച്ചാല്‍ മതി. അതിലടങ്ങിയ ക്ലോറോഫില്‍ മറ്റു രാസവസ്തുക്കളുടെ സഹായത്താല്‍ വായനാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതുമാണ്.

പുഴുപ്പല്ല്, മോണപഴുപ്പ്, പല്ലിളകല്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇതിനു കഴിയും. വായക്ക് നല്ല സുഗന്ധവും നാവിന് പുതിയ ഭക്ഷ്യവസ്തുക്കളെ നല്ലപോലെ രുചിക്കുവാനുള്ള ശക്തിയും പ്രദാനം ചെയ്യുന്നു.

മൂക്ക് പഴുപ്പ്, മൂക്കില്‍ നിന്നും ചോരവരല്‍, ഘ്രാണശക്തി കുറയല്‍, മൂക്കില്‍ ദശ എന്നിങ്ങനെ മൂക്കിനെ ബാധിക്കുന്ന രോഗങ്ങളില്‍ പുതിനയില ഉണക്കിപ്പൊടിച്ചതും, വേളയുടെ വേര് ഉണക്കിപ്പൊടിച്ചതും സമം കൂട്ടി മൂക്കില്‍ വലിച്ചാല്‍ നല്ല ഫലം സിദ്ധിക്കും.

(കടപ്പാട്: കേരള ഇന്നൊവേഷന്‍ ഫൌണ്ടേഷന്‍-കേരള സംസ്ഥാന വിവര സാങ്കേതിക വിദ്യാ വകുപ്പ് )

കടമ്പനാട് ദേശം's photo.

650 total views, no views today

ശ്വേതരക്താണുക്കള്‍: മരണവും സന്ദേശമാക്കിയവര്‍!

 

ജി. ഗോപിനാഥന്‍

‘മരിക്കുന്ന നേരത്തും കര്‍മ്മനിരതര്‍’ എന്ന് ചിലരെപ്പറ്റി പറയാറില്ലേ? നമ്മുടെ ശ്വേതരക്താണുവും അ‌ത്തരമൊരു മഹത് വ്യക്തിത്വമാണത്രേ! ഒരു ശ്വേത രക്താണു അതിന്റെ അവസാന സമയത്തും കൊലയാളിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ബാക്കിയുള്ള രോഗപ്രതിരോധസംവിധാനത്തിന് മുന്നറിയിപ്പു നൽകുവാൻ  ശ്രമിക്കുന്നു എന്നാണു ഏറ്റവും പുതിയ കണ്ടെത്തൽ. ലോകത്താദ്യമായി ഒരു വെളുത്ത രക്താണുവിന്റെ മരണം മുഴുവൻ സമയ വീഡിയോയിൽ ചിത്രീകരിച്ച ശാസ്ത്രജ്ഞരാണ്  ഈ ത്യാഗോജ്ജ്വല പ്രവൃത്തി ലോകത്തെ അറിയിച്ചത്.  

അപായപ്പെടുത്താൻ കഴിവുള്ള നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള രോഗപ്രതിരോധശക്തി നൽകുന്ന ഈ വെളുത്ത രക്താണുക്കളെ നിരീക്ഷിച്ചുകൊണ്ടിരുന്ന മെൽബണിലെ ലാ ട്രോബ് സർവ്വകലാശാല“(La Trobe University)യിലെ ഈ ശാസ്ത്രജ്ഞർ കാലപ്രവാഹത്തിൽ പ്രവർത്തിയ്ക്കുന്ന മൈക്രോസ്കോപ്പുപയോഗിച്ച് അവയുടെ മരണം ചിത്രീകരിച്ചു. ഓരോ സെക്കന്റിലും നൂറുകണക്കിനു ഫോട്ടോകൾ എടുത്ത് രക്താണുവിന്റെ മരണം പഠിക്കുന്നത് ആദ്യമായിട്ടാണ്. സെൽ, മരിക്കുന്നതോടെ, “മുത്തുകൾഎന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ചിലവയെ പുറത്തുവിട്ടു. അവ ഒരുപക്ഷേ ഒരു രോഗാണുവിന്റെ സാന്നിദ്ധ്യം പ്രതിരോധസംവിധാനത്തിന് നൽകുന്നതായിരിക്കാം. ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് നേച്ചർ കമ്മ്യൂണിക്കേഷനിലാണ്.

സെല്ലുകൾ മരിയ്ക്കാൻ തുടങ്ങുമ്പോൾ അവയിൽ ചില മുഴകൾ പുറത്തേയ്ക്ക് തള്ളിവരും. അപ്പോഴേയ്ക്കും സെല്ല് പൊട്ടിത്തെറിയ്ക്കും, നെക് ലേസ് പോലെ തോന്നിയ്ക്കുന്ന ഈ നീളൻ മുത്തുകളെ പുറത്തേയ്ക്ക് തെറിപ്പിക്കും, അതു പിന്നെ പൊട്ടി ഒറ്റയൊറ്റ മുത്തുകളായി മാറും” – പ്രധാന ലേഖനകർത്താവായ ജോർജിയ അറ്റകിൻ സ്മിത്ത് ആസ്ട്രേലിയൻ അസോസ്യേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ശാസ്ത്രഞ്ജർ പകർത്തിയ ശ്വേതരക്താണുവിന്റെ ചിത്രം ശാസ്ത്രഞ്ജർ പകർത്തിയ ശ്വേതരക്താണുവിന്റെ ചിത്രം


നേരത്തേ കരുതിയിരുന്നത് ചാവുന്ന സമയത്ത് വെളുത്ത രക്താണു ക്രമരഹിതമായി പൊട്ടിപ്പോകുമെന്നാണ്
. എന്നാൽ നേരേ തിരിച്ച് ഈ ഗവേഷണം തെളിയിച്ചത് സെല്ലിന്റെ നാശം തികച്ചും നിയന്ത്രിതമാണെന്നും മൂന്ന് വ്യക്തമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്നുമാണ്.ആദ്യം സെല്ല് പുറത്തേയ്ക്ക് തള്ളിവരും, പിന്നീട് പൊട്ടിത്തെറിയ്ക്കും, അവസാനം ബാക്കിവന്ന കഷണങ്ങൾ വേർതിരിയും. ഈ പ്രക്രിയയിൽ ചാവുന്ന സെല്ല് പുറത്തുവിടുന്ന ചരടിൽ കോർത്തപോലെയുള്ള ഈ മുത്തുകളിൽ സെല്ലിന്റെ ന്യൂക്ലിയസ്സിന്റെ ഒരംശവും ഉണ്ടാകം. പിന്നീട് ഓരോ മുത്തും വേർപിരിയും.

മുഴച്ചുവരുന്ന ഈ സെല്ല് നാടകീയമായ സ്ഫോടനം നടത്തുമ്പോൾ പുറത്തുവിടുന്ന നീളൻ നെക്ലേസ് സെല്ലിന്റെ എട്ടിരട്ടി വരെ നീളമുള്ളതായിരിക്കും. ചുറ്റുമുള്ള സെല്ലുകൾക്ക് ഇതിലെ ഓരോ മുത്തനേയും എളുപ്പം അകത്താക്കാൻ കഴിയും. ജീവിച്ചിരിക്കുന്ന ഒരു സെല്ല് ഇതു തിന്നുകഴിയുമ്പോൾ മറ്റു ശ്വേതാണുവിനോട് നോക്കൂ, നിന്നെ പിടിക്കാൻ ഒരു രോഗാണു വരുന്നുണ്ടാകുംഎന്ന മുന്നറിയിപ്പുകൊടുക്കാൻ പ്രാപ്തിയുള്ള ചില മോളിക്യൂളുകൾ അതിലുണ്ടാകുമെന്ന് ഞങ്ങൾ കരുതുന്നു” – അറ്റകിൻ സ്മിത്ത് പറയുന്നു.

ഈ മുത്തുകളെ തട്ടിക്കൊണ്ടു പോകുന്നതുവഴി വൈറസ്സുകൾക്ക് ശരീരത്തിന്റെ പ്രതിരോധസംവിധാനത്തെ ഒഴിവാക്കുവാനും ശരീരം മുഴുവനും വ്യാപിക്കുവാനും കഴിയുന്നുണ്ടാകുമെന്നും ഈ ഗവേഷകർ കരുതുന്നുണ്ട്. ചില ഔഷധങ്ങൾ ഈ പ്രക്രിയയുമായി ഇടപെടുന്നുണ്ടെന്നും അവർ കണ്ടു. “സാധാരണമായി ഉപയോഗിയ്ക്കുന്ന ഒരു ആന്റി ഡിപ്രസ്സന്റിന് ഈ പ്രക്രിയയെ ആകെ തടസ്സപ്പെടുത്താൻ കഴിവുണ്ടെന്നും ഒരു ആന്റിബയോട്ടിക്കിന് ഇതിനെ സഹായിക്കാൻ കഴിയുന്നുണ്ടെന്നും ഞങ്ങൾ കണ്ടുഎന്ന് അദ്ദേഹം പറഞ്ഞു. ഈ കണ്ടെത്തലുകൾ രോഗങ്ങളെ ചെറുക്കുന്നതിന് നവീന രീതികൾ വികസിപ്പിച്ചെടുക്കുവാൻ സഹായകമാകുമെന്ന് അവർ പ്രത്യാശിക്കുന്നു.

567 total views, no views today

അമിത വികൃതിക്ക് ആയുര്‍വേദ ചികിത്സ


മൂന്ന് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികളില്‍ കാണുന്ന ശ്രദ്ധയില്ലായ്മക്കും അമിത വികൃതിക്കുമുള്ള ചികിത്സ തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനു സമീപമുള്ള ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിന്റെ ബാലചികിത്സാ വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍: 9447295622. 

516 total views, no views today

ബ്ലോക്കു പഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ 152 ബ്ലോക്കുപഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ജൂണ്‍ 29-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് ഇതിലേക്കായി നിയോഗിച്ച ഉദ്യോഗതല സമിതി പരാതിക്കാരെ നേരില്‍ കേട്ടാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ എണ്ണം നിശ്ചയിച്ച് ഡിവിഷന്‍ വിഭജനം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ജില്ലകളില്‍ പുനക്രമീകരിച്ച ബ്ലോക്ക് പഞ്ചായത്ത് അവയില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ പുതിയ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനം എന്ന ക്രമത്തില്‍ ചുവടെ. തിരുവനന്തപുരം ജില്ല – പാറശാല : കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, പാറശാല – പാറശാല. വെള്ളനാട് : അരുവിക്കര, വെള്ളനാട്, പൂവ്വച്ചല്‍, ആര്യനാട്, വിതുര, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, തൊളിക്കോട് – വെള്ളനാട്, കിളിമാനൂര്‍ : വക്കം, പുളിമാത്ത്, കരവാരം, നഗരൂര്‍, പഴയകുന്നുമ്മല്‍, കിളിമാനൂര്‍, മണമ്പൂര്‍, ഒറ്റൂര്‍ – കിളിമാനൂര്‍. ചിറയിന്‍കീഴ് : അഞ്ചുതെങ്ങ്, ചിറയിന്‍കീഴ്, കിഴുവിലം, മുദാക്കല്‍, കടയ്ക്കാവൂര്‍ – കിഴുവിലം. പോത്തന്‍കോട് : കഠിനംകുളം, മംഗലപുരം, അഴൂര്‍, പെരുമാതുറ, പോത്തന്‍കോട്, അണ്ടൂര്‍ക്കോണം – തിരുവനന്തപുരം (കോര്‍പ്പറേഷന്‍ പ്രദേശം). മലയിന്‍കീഴ് : നരുവാമൂട്, മാറനല്ലൂര്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, കാട്ടാക്കട – മലയിന്‍കീഴ്. അതിയന്നൂര്‍ : അതിയന്നൂര്‍, പൂവാര്‍, കല്ലിയൂര്‍, ബാലരാമപൂരം, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ – നെയ്യാറ്റിന്‍കര (മുനിസിപ്പല്‍ പ്രദേശം). നെടുമങ്ങാട് : വട്ടപ്പാറ, കരകുളം, വെമ്പായം, മാണിക്കല്‍, ആനാട്, പനവൂര്‍ – നെടുമങ്ങാട് (മുനിസിപ്പല്‍ പ്രദേശം). പെരുങ്കടവിള : ഒറ്റശേഖരമംഗലം, പെരുങ്കടവിള, വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, ആര്യങ്കോട്, കള്ളിക്കാട്, അമ്പൂരി – പെരുങ്കടവിള. വാമനപുരം : പുല്ലംപാറ, നന്ദിയോട്, പെരിങ്ങമല, കല്ലറ, പാങ്ങോട്, വാമനപുരം, നെല്ലനാട് – വാമനപുരം. വര്‍ക്കല : കുടവൂര്‍, മടവൂര്‍, നാവായിക്കുളം, പള്ളിക്കല്‍, ഇടവ, വെട്ടൂര്‍, ഇലകമണ്‍, ചെമ്മരുതി, ചെറുന്നിയൂര്‍ – ചെറുന്നിയൂര്‍. കൊല്ലം ജില്ല – ചടയമംഗലം : മടത്തറ, ചിതറ, കടയ്ക്കല്‍, ചടയമംഗലം, ഇട്ടിവ, വെളിനല്ലൂര്‍, ഇളമാട്, കുമ്മിള്‍, നിലമേല്‍ – ചടയമംഗലം. ഇത്തിക്കര : പാരിപ്പള്ളി, പൂതക്കുളം, കല്ലുവാതുക്കല്‍, ചാത്തന്നൂര്‍, ചിറക്കര, ആദിച്ചനല്ലൂര്‍, പൂയപ്പള്ളി – ചാത്തന്നൂര്‍. ചവറ : വടക്കുംതല, തെക്കുംഭാഗം, ചവറ, പന്മന, തേവലക്കര, നീണ്ടകര – ചവറ. ഓച്ചിറ : പുതിയകാവ്, ഓച്ചിറ, കുലശേഖരപുരം, തഴവ, ക്ലാപ്പന, ആലപ്പാട്, തൊടിയൂര്‍ – ഓച്ചിറ. കൊട്ടാരക്കര : വെളിയം, കരീപ്ര, എഴുകോണ്‍, നെടുവത്തൂര്‍ – കൊട്ടാരക്കര (മുനിസിപ്പല്‍ പ്രദേശം). വെട്ടിക്കവല : ഉമ്മന്നൂര്‍, മൈലം, കുളക്കട, പൂത്തൂര്‍, വെട്ടിക്കവല, മേലില – വെട്ടിക്കവല. ചിറ്റുമല : പെരിനാട്, കുണ്ടറ, പേരയം, ഈസ്റ്റ് കല്ലട, മണ്‍ട്രോതുരുത്ത്, തൃക്കരുവ, പനയം – ഈസ്റ്റ് കല്ലട. മുഖത്തല : കണ്ണനല്ലൂര്‍, ഇളമ്പള്ളൂര്‍, തൃക്കോവില്‍ വട്ടം, കൊറ്റന്‍കര, നെടുമ്പന, മയ്യനാട് – തൃക്കോവില്‍ വട്ടം. ശാസ്താംകോട്ട : പോരുവഴി, വെസ്റ്റ് കല്ലട, കുന്നത്തൂര്‍, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, ശാസ്താംകോട്ട, പവിത്രേശ്വരം – പോരുവഴി. പത്തനാപുരം : പുന്നല, വിളക്കുടി, തലവൂര്‍, പിറവന്തൂര്‍, പട്ടാഴി വടക്കേകര, പട്ടാഴി, പത്തനാപുരം – തലവൂര്‍. അഞ്ചല്‍ : അറയ്ക്കല്‍, കുളത്തൂപ്പുഴ, ഏരൂര്‍, അഞ്ചല്‍, ഇടമുളക്കല്‍, കരവാളൂര്‍, തെന്മല, ആര്യങ്കാവ്, അലയമണ്‍ – അഞ്ചല്‍. പത്തനംതിട്ട ജില്ല – പുളിക്കീഴ് : കടപ്ര, കുറ്റൂര്‍, നിരണം, നെടുമ്പ്രം, പെരിങ്ങര – കടപ്ര. മല്ലപ്പള്ളി : ആനിക്കാട്, കവിയൂര്‍, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം – മല്ലപ്പള്ളി. റാന്നി : റാന്നി-പഴവങ്ങാടി, റാന്നി, റാന്നി-അങ്ങാടി, റാന്നി-പെരുനാട്, വടശ്ശേരിക്കര, നാറാണംമൂഴി, വെച്ചൂച്ചിറ, കൊറ്റനാട്, കോട്ടാങ്ങല്‍ – റാന്നി. ഇലന്തൂര്‍ : അയിരൂര്‍, ചെറുകോല്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര, ഇലന്തൂര്‍, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം – ഇലന്തൂര്‍. കോയിപ്രം : ഇരവിപേരൂര്‍, കോയിപ്രം, തോട്ടപ്പുഴശേരി, ആറന്മുള, മെഴുവേലി, എഴുമറ്റൂര്‍ – കോയിപ്രം. കോന്നി : കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ, ചിറ്റാര്‍, സീതത്തോട് – പ്രമാടം. പറക്കോട് : ഏനാദിമംഗലം, കലഞ്ഞൂര്‍, കൂടല്‍, ഏറത്ത്, ഏഴംകുളം, ഏനാത്ത്, കടമ്പനാട്, കൊടുമണ്‍ – അടൂര്‍ (മുനിസിപ്പല്‍ പ്രദേശം) കുളനട : പള്ളിക്കല്‍, പെരിങ്ങനാട്, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട – കുളനട. ആലപ്പുഴ ജില്ല – ആര്യാട് : ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത് – മണ്ണഞ്ചേരി. കഞ്ഞിക്കുഴി : അര്‍ത്തുങ്കല്‍, കഞ്ഞിക്കുഴി, മുഹമ്മ, ചേര്‍ത്തല സൗത്ത്, തണ്ണീര്‍മുക്കം, മാരാരിക്കുളം നോര്‍ത്ത് – മാരാരിക്കുളം നോര്‍ത്ത്. അമ്പലപ്പുഴ : അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോര്‍ത്ത്, പുറക്കാട്. – പുന്നപ്ര നോര്‍ത്ത്. പട്ടണക്കാട് : അരൂര്‍, എഴുപുന്ന, കുത്തിയതോട്, കോടംതുരുത്ത്, തുറവൂര്‍, പട്ടണക്കാട്, വയലാര്‍, കടക്കരപ്പള്ളി – പട്ടണക്കാട്. തൈക്കാട്ടുശേരി : അരുക്കുറ്റി, ചേന്നംപള്ളിപ്പുറം, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി – പാണാവള്ളി. ചെങ്ങന്നൂര്‍ : ആല, ചെറിയനാട്, പുലിയൂര്‍, മുളക്കുഴ, വെണ്മണി, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍ – പുലിയൂര്‍. മാവേലിക്കര : മാന്നാര്‍, ചെന്നിത്തല (തൃപ്പെരുന്തുറ), തഴക്കര, ചെട്ടിക്കുളങ്ങര – മാവേലിക്കര (മുനിസിപ്പല്‍ പ്രദേശം) ഹരിപ്പാട് : കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, ചെറുതന, പള്ളിപ്പാട്, വീയപുരം – ഹരിപ്പാട് (മുനിസിപ്പല്‍ പ്രദേശം). മുതുകുളം : മുതുകുളം, ആറാട്ടുപുഴ, ചിങ്ങോലി, പത്തിയൂര്‍, കണ്ടല്ലൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, ചേപ്പാട് – മുതുകുളം. ചമ്പക്കുളം : എടത്വ, കൈനകരി, ചമ്പക്കുളം. തകഴി, തലവടി, നെടുമുടി – ചമ്പക്കുളം. വെളിയനാട് : കാവാലം, പുളിങ്കുന്ന്, നീലംപേരൂര്‍, മുട്ടാര്‍, രാമങ്കരി, വെളിയനാട് – രാമങ്കരി. ഭരണിക്കാവ് : ചാരുംമൂട്, ചുനക്കര, നൂറനാട്, പാലമേല്‍, മാവേലിക്കര-താമരക്കുളം, വള്ളികുന്നം, മാവേലിക്കര-തെക്കേക്കര, ഭരണിക്കാവ് – താമരക്കുളം. കോട്ടയം ജില്ല – ളാലം : ഭരണങ്ങാനം, കരൂര്‍, കൊഴുവനാല്‍, കടനാട്, മീനച്ചില്‍, മുത്തോലി, എലിക്കുളം, രാമപുരം – ഭരണങ്ങാനം. ഉഴവൂര്‍ : കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, കിടങ്ങൂര്‍ – കുറവിലങ്ങാട്. കടുത്തുരുത്തി : കടുത്തുരുത്തി, മുളക്കുളം, ഞീഴൂര്‍, കല്ലറ, തലയോലപ്പറമ്പ്, വെള്ളൂര്‍, മാഞ്ഞൂര്‍ – കടുത്തുരുത്തി. വൈക്കം : തലയാഴം, ചെമ്പ്, മറവന്‍തുരുത്ത്, റ്റി.വി. പുരം, വെച്ചൂര്‍, ഉദയനാപുരം – ഉദയനാപുരം. ഏറ്റുമാനൂര്‍ : നീണ്ടൂര്‍, കുമരകം, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര, അതിരമ്പുഴ, അയ്മനം – ഏറ്റുമാനൂര്‍ (മുനിസിപ്പല്‍ പ്രദേശം). വിജയപുരം : പനച്ചിക്കാട്, കൊല്ലാട്, വിജയപുരം, പുതുപ്പള്ളി, അയര്‍കുന്നം, വാകത്താനം – വിജയപുരം. പാമ്പാടി : അകലക്കുന്നം, കൂരോപ്പട, പാമ്പാടി, മണര്‍കാട്, മീനടം, പള്ളിക്കത്തോട് – പള്ളിക്കത്തോട്. മാടപ്പള്ളി : മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി – മാടപ്പള്ളി. വാഴൂര്‍ : ചിറക്കടവ്, കങ്ങഴ, നെടങ്കുന്നം, വെള്ളാവൂര്‍, വാഴൂര്‍, കറുകച്ചാല്‍ – വാഴൂര്‍. കാഞ്ഞിരപ്പള്ളി : മണിമല, കാഞ്ഞിരപ്പള്ളി, മുക്കൂട്ടുതറ, കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, എരുമേലി – കാഞ്ഞിരപ്പള്ളി. ഈരാറ്റുപേട്ട : പൂഞ്ഞാര്‍, പൂഞ്ഞാര്‍ തേക്കക്കര, തീക്കോയി, തിടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പാലം – ഈരാറ്റുപേട്ട (മുനിസിപ്പല്‍ പ്രദേശം). ഇടുക്കി ജില്ല – അടിമാലി : വാളറ, ബൈസണ്‍വാലി, അടിമാലി, വെള്ളത്തൂവല്‍, പള്ളിവാസല്‍ – അടിമാലി. ദേവികുളം : ചിന്നക്കനാല്‍, മറയൂര്‍, മൂന്നാര്‍, കാന്തല്ലൂര്‍, വട്ടവട, മാങ്കുളം, ദേവികുളം, ഇടമലക്കുടി – ദേവികുളം. ഇടുക്കി : കൊന്നത്തടി, ഇടുക്കി-കഞ്ഞിക്കുഴി, വാത്തിക്കുടി, അറക്കുളം, കാമാക്ഷി, വാഴത്തോപ്പ്, മരിയാപുരം – വാഴത്തോപ്പ്. കട്ടപ്പന : ഉപ്പുതറ, അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, വണ്ടന്‍മേട്, ഇരട്ടയാര്‍, കാഞ്ചിയാര്‍ – കട്ടപ്പന (മുനിസിപ്പല്‍ പ്രദേശം). അഴുത ; പെരുവന്താനം, കുമളി, കൊക്കയാര്‍, പീരുമേട്, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ – പീരുമേട്. ഇളംദേശം : വണ്ണപ്പുറം, ഉടുമ്പന്നൂര്‍, കോടിക്കുളം, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂര്‍, കുടയത്തൂര്‍ – ആലക്കോട്. തൊടുപുഴ : കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ – തൊടുപുഴ (മുനിസിപ്പല്‍ പ്രദേശം). നെടുങ്കണ്ടം : പട്ടംകോളനി, ശാന്തന്‍പാറ, പാമ്പാടുംപാറ, സേനാപതി, കരുണാപുരം, രാജാക്കാട്, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി – നെടുങ്കണ്ടം. എറണാകുളം ജില്ല – നെടുമ്പാശേരി : കാഞ്ഞൂര്‍, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം – നെടുമ്പാശേരി. അങ്കമാലി : മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി, അയ്യമ്പുഴ, കാലടി, മലയാറ്റൂര്‍-നീലേശ്വരം, പാറക്കടവ് – അങ്കമാലി (മുനിസിപ്പല്‍ പ്രദേശം). ആലങ്ങാട് : കരുമാലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, കുന്നുകര – ആലങ്ങാട്. പള്ളുരുത്തി : ചെല്ലാനം, കുമ്പളങ്ങി, കുമ്പളം – കൊച്ചി (കോര്‍പ്പറേഷന്‍ പ്രദേശം). കോതമംഗലം : നേര്യമംഗലം, തൃക്കാരിയൂര്‍, നെല്ലിക്കുഴി, പിണ്ടിമന, കവളങ്ങാട്, വാരപ്പെട്ടി, കീരമ്പാറ, പല്ലാരിമംഗലം, കുട്ടമ്പുഴ, കോട്ടപ്പടി – കോതമംഗലം (മുനിസിപ്പല്‍ പ്രദേശം). വടവുകോട് : പൂത്തൃക്ക, തിരുവാണിയൂര്‍, വടവുകോട്, പുത്തന്‍കുരിശ്, മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട്, പട്ടിമറ്റം – ഐക്കരനാട്. വാഴക്കുളം : വാഴക്കുളം, കിഴക്കമ്പലം, ചൂര്‍ണ്ണിക്കര, ഇടത്തല, കീഴ്മാട് – വാഴക്കുളം. മൂവാറ്റുപുഴ : മുളവൂര്‍, ആവോലി, ആരക്കുഴ, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മഞ്ഞള്ളൂര്‍, മാറാടി, വാളകം, പാലക്കുഴ, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് – മൂവാറ്റുപുഴ (മുനിസിപ്പല്‍ പ്രദേശം). പരവൂര്‍ : ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര, വരാപ്പുഴ, പുത്തന്‍വേലിക്കര- കൊട്ടുവള്ളി. കൂവപ്പടി : കുറുപ്പംപടി, അറയ്ക്കപ്പടി, മുടക്കുഴ, വേങ്ങൂര്‍, രായമംഗലം, കൂവപ്പടി, ഒക്കല്‍, വെങ്ങോല, അശമന്നൂര്‍ – രായമംഗലം. മുളന്തുരുത്തി : മുളന്തുരുത്തി, ചോറ്റാനിക്കര, എടയ്ക്കാട്ടുവയല്‍, ആമ്പല്ലൂര്‍, മണീട്, ഉദയംപേരൂര്‍ – മുളന്തുരുത്തി. പാമ്പാക്കുട : ഇലഞ്ഞി, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി – പാമ്പാക്കുട. ഇടപ്പള്ളി : കടമക്കുടി, മുളവുകാട്, ഇളംകുന്നപുഴ, ചേരാനല്ലൂര്‍ – തൃക്കാക്കര (മുനിസിപ്പല്‍ പ്രദേശം). വൈപ്പിന്‍ : ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, കുഴുപ്പിള്ളി – കുഴുപ്പിള്ളി. തൃശൂര്‍ ജില്ല – ചാലക്കുടി : കാടുകുറ്റി, കോടശേരി, കൊരട്ടി, മേലൂര്‍, പരിയാരം, ആതിരപ്പള്ളി, കൊടകര – ചാലക്കുടി (മുനിസിപ്പല്‍ പ്രദേശം). പഴയന്നൂര്‍ : ചേലക്കര, കൊണ്ടാഴി, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, എളനാട് – പഴയന്നൂര്‍. വടക്കാഞ്ചേരി : വള്ളത്തോള്‍ നഗര്‍, ദേശമംഗലം, മുള്ളൂര്‍ക്കര, വരവൂര്‍, തെക്കുംകര, എരുമപ്പെട്ടി, വേലൂര്‍ – വടക്കാഞ്ചേരി (മുനിസിപ്പല്‍ പ്രദേശം). ചാവക്കാട് : കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, എങ്ങണ്ടിയൂര്‍ – ചാവക്കാട് (മുനിസിപ്പല്‍ പ്രദേശം). ഇരിങ്ങാലക്കുട : കാറളം, കാട്ടൂര്‍, മുരിയാട്, ആളൂര്‍, പടിയൂര്‍, പൂമംഗലം, വേളുക്കര – ഇരിങ്ങാലക്കുട (മുനിസിപ്പല്‍ പ്രദേശം). മതിലകം : എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം, എടവിലങ്ങ്, ഏറിയാട്, അഴീക്കോട് – മതിലകം. മാള : അന്നമനട, കുഴൂര്‍, മാള, പൊയ്യ, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ – മാള. ചൊവ്വന്നൂര്‍ : ചൊവ്വന്നൂര്‍, കടവല്ലൂര്‍, കാട്ടകാമ്പാല്‍, പോര്‍ക്കുളം, കടങ്ങോട്, ചൂണ്ടല്‍, കണ്ടാണശേരി – ചൊവ്വന്നൂര്‍. മുല്ലശേരി : എളവള്ളി, മുല്ലശേരി, പാവറട്ടി, വെങ്കിടങ്ങ്, അരിമ്പൂര്‍, മണലൂര്‍, വാടാനപ്പിള്ളി – മുല്ലശേരി. തളിക്കുളം : തളിക്കുളം, നാട്ടിക, വലപ്പാട്, അന്തിക്കാട് – തളിക്കുളം. ചേര്‍പ്പ് : ചാഴൂര്‍, ആവിണിശേരി, ചേര്‍പ്പ്, പാറളം, താന്ന്യം – ആവിണിശേരി. ഒല്ലൂര്‍ക്കര : മാടക്കത്തറ, നടത്തറ, പാണഞ്ചേരി, പുത്തൂര്‍, മരത്താക്കര – തൃശൂര്‍ (കോര്‍പ്പറേഷന്‍ പ്രദേശം). കൊടകര : വല്ലച്ചിറ, പറപ്പൂക്കര, അളഗപ്പനഗര്‍, മറ്റത്തൂര്‍, നെന്‍മണിക്കര, പുതുക്കാട്, തൃക്കൂര്‍, വരന്തരപ്പിള്ളി, വെള്ളിക്കുളങ്ങര – പുതുക്കാട്. പുഴയ്ക്കല്‍ : അടാട്ട്, അവണൂര്‍, കൈപ്പറമ്പ്, മുളങ്കുന്നത്തുകാവ്, തോളൂര്‍, കോലഴി – അടാട്ട് പാലക്കാട് ജില്ല – ആലത്തൂര്‍ : ആലത്തൂര്‍, എരിമയൂര്‍, കിഴക്കഞ്ചേരി, മേലാര്‍കോട്, വണ്ടാഴി, മംഗലംഡാം, കാവശേരി, പുതുക്കോട്, തരൂര്‍, വടക്കഞ്ചേരി, കണ്ണമ്പ്ര – ആലത്തൂര്‍, ചിറ്റൂര്‍ : പൊല്‍പ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, പട്ടഞ്ചേരി, പെരുവെമ്പ് – ചിറ്റൂര്‍ (മുനിസിപ്പല്‍ പ്രദേശം). പാലക്കാട് : കേരളശേരി, കോങ്ങാട്, മണ്ണൂര്‍, പറളി, മങ്കര, പിരായിരി – പാലക്കാട് (മുനിസിപ്പല്‍ പ്രദേശം). മലമ്പുഴ : മുണ്ടൂര്‍, എലപ്പുള്ളി, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുത റോഡ്, പുതുശേരി, കൊടുമ്പ് – മലമ്പുഴ. അട്ടപ്പാടി : അഗളി, പുതൂര്‍, ഷോളയൂര്‍ – അട്ടപ്പാടി. മണ്ണാര്‍ക്കാട് : എടത്തനാട്ടുക്കര, അലനല്ലൂര്‍, കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, കരിമ്പ, തച്ചമ്പാറ, കാരക്കുറിശ്ശി – മണ്ണാര്‍ക്കാട്. കൊല്ലങ്കോട് : കൊല്ലങ്കോട്, കൊടുവായൂര്‍, മുതലമട, പുതുനഗരം, വടവന്നൂര്‍ – കൊല്ലങ്കോട്. നെന്മാറ : അയിലൂര്‍, നെല്ലിയാംപതി, എലവഞ്ചേരി, പല്ലശ്ശന, നെന്മാറ – നെന്മാറ. ശ്രീകൃഷ്ണപുരം : തച്ചനാട്ടുകര, അമ്പലപ്പാറ, ലക്കിടി-പേരൂര്‍, കടമ്പഴിപ്പുറം, കരിമ്പുഴ, ശ്രീകൃഷ്ണപുരം, പൂക്കോട്ടുകാവ് – ശ്രീകൃഷ്ണപുരം. പട്ടാമ്പി : കരക്കാട്, വല്ലപ്പുഴ, കൊപ്പം, കുലുക്കല്ലൂര്‍, മുതുതല, ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, വിളയൂര്‍ – പട്ടാമ്പി (മുനിസിപ്പല്‍ പ്രദേശം). ഒറ്റപ്പാലം : വെള്ളിനേഴി, നെല്ലായ, അനങ്ങനടി, ചളവറ, വാണിയംകുളം, തൃക്കടേരി – ഒറ്റപ്പാലം (മുനിസിപ്പല്‍ പ്രദേശം). കുഴല്‍മന്ദം : മാത്തൂര്‍, കണ്ണാടി, കോട്ടായി, കൂത്തന്നൂര്‍, പെരുങ്ങോട്ടുകുറുശ്ശി, കുഴല്‍മന്ദം, തേങ്കുറുശ്ശി – കുഴല്‍മന്ദം. തൃത്താല : തൃത്താല, ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, പരതൂര്‍ – തൃത്താല. മലപ്പുറം ജില്ല – അരീക്കോട് : അരീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കീഴുപറമ്പ്, കുഴിമണ്ണ, എടവണ്ണ – അരീക്കോട്. കൊണ്ടോട്ടി : ചീക്കോട്, ചെറുകാവ്, പുളിക്കല്‍, വാഴയൂര്‍, വാഴക്കാട്, മുതുവല്ലൂര്‍ – കൊണ്ടോട്ടി (മുനിസിപ്പല്‍ പ്രദേശം). കോട്ടക്കല്‍ : പൊന്മല, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, കുറ്റിപ്പുറം – വളാഞ്ചേരി (മുനിസിപ്പല്‍ പ്രദേശം). മലപ്പുറം : പുല്പ്പറ്റ, ആനക്കയം, മൊറയൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍ – മലപ്പുറം (മുനിസിപ്പല്‍ പ്രദേശം). മഞ്ചേരി : എടപ്പറ്റ, കീഴാറ്റൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട്, എളംകൂര്‍, ചെമ്പ്രശ്ശേരി – പാണ്ടിക്കാട്. മങ്കട : പാങ്ങ്, അങ്ങാടിപ്പുറം, കുറുവ, മങ്കട, മക്കരപറമ്പ്, മൂര്‍ക്കനാട്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി – പുഴക്കാട്ടിരി. നിലമ്പൂര്‍ : മരുത, കുറുമ്പലങ്ങോട്, വഴിക്കടവ്, പോത്തുകല്ല്, എടക്കര, മൂത്തേടം, ചുങ്കത്തറ, ചാലിയാര്‍ – നിലമ്പൂര്‍ (മുനിസിപ്പല്‍ പ്രദേശം). പെരിന്തല്‍മണ്ണ : അരക്കുപറമ്പ്, ആനമങ്ങാട്, ഏലംകുളം, മേലാറ്റൂര്‍, താഴെക്കോട്, വെട്ടത്തൂര്‍, പൂലാമന്തോള്‍ – പെരിന്തല്‍മണ്ണ (മുനിസിപ്പല്‍ പ്രദേശം). പെരുമ്പടപ്പ് : ആലങ്കോട്, മാറഞ്ചേരി, നന്നമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട് – പെരുമ്പടപ്പ്. താനൂര്‍ : പൊന്‍മുണ്ടം, ചെറിയമുണ്ടം, ഒഴൂര്‍, നിറമരുതൂര്‍, താനാളൂര്‍ – താനൂര്‍ (മുനിസിപ്പല്‍ പ്രദേശം). എടപ്പാള്‍ : തവനൂര്‍, വട്ടംകുളം, എടപ്പാള്‍, കാലടി, കൂട്ടായി, പുറത്തൂര്‍, മംഗലം, തൃപ്രങ്ങോട് – വട്ടംകുളം. തിരൂര്‍ : അനന്താവൂര്‍, ആതവനാട്, കല്‍പകഞ്ചേരി, വളവന്നൂര്‍, തലക്കാട്, തിരുനാവായ, വെട്ടം – തിരൂര്‍ (മുനിസിപ്പല്‍ പ്രദേശം). തിരൂരങ്ങാടി : നന്നമ്പ്ര, എടരിക്കോട്, തെന്നല, പെരുമണ്ണക്ലാരി – തിരൂരങ്ങാടി (മുനിസിപ്പല്‍ പ്രദേശം). തേഞ്ഞിപ്പാലം : കരിപ്പൂര്‍, അരിയല്ലൂര്‍, പള്ളിക്കല്‍, ചേലമ്പ്ര, മുന്നിയൂര്‍, തേഞ്ഞിപ്പാലം, വള്ളിക്കുന്ന്, പെരുവള്ളൂര്‍, വെളിമുക്ക് – തേഞ്ഞിപ്പാലം. വേങ്ങര : ഒതുക്കുങ്ങല്‍, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, എ.ആര്‍. നഗര്‍, ഊരകം – വേങ്ങര. വണ്ടൂര്‍ : വണ്ടൂര്‍, തിരുവാലി, മമ്പാട്, പോരൂര്‍, വാണിയമ്പലം – വണ്ടൂര്‍. കാളികാവ് : അമരമ്പലം, കരുളായി, കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട്, തുവ്വൂര്‍ – കാളികാവ്. കോഴിക്കോട് ജില്ല – ബാലുശ്ശേരി : പൂനൂര്‍, ബാലുശ്ശേരി, കോട്ടൂര്‍, ഉള്ള്യേരി, ഉണ്ണിക്കുളം, പനങ്ങാട്, കായണ്ണ, അത്തോളി – ബാലുശ്ശേരി. ചേളന്നൂര്‍ : കുരുവട്ടൂര്‍, കക്കോടി, ചേളന്നൂര്‍, കാക്കൂര്‍, നന്‍മണ്ട, കടലുണ്ടി – ചേളന്നൂര്‍. കൊടുവള്ളി : നരിക്കുനി, കിഴക്കോത്ത്, മടവൂര്‍, താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി – കൊടുവള്ളി (മുനിസിപ്പല്‍ പ്രദേശം). തിരുവമ്പാടി : കൊടിയത്തൂര്‍, കാരശ്ശരി, നെല്ലിപ്പൊയില്‍, പുതുപ്പാടി, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി – കോടഞ്ചരി. കുന്നമംഗലം : ചെറുകുളത്തൂര്‍, മാവൂര്‍, കുന്ദമംഗലം, ചാത്തമംഗലം, പെരുവയല്‍, പന്തീരങ്കാവ്, പെരുമണ്ണ, ഒളവണ്ണ – കുന്നമംഗലം. തോടന്നൂര്‍ : മേമുണ്ട, പാലയാട്, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂര്‍, തിരുവള്ളൂര്‍ – തിരുവള്ളൂര്‍. കുന്നുമ്മല്‍ : കൈവേലി, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കുന്നുമ്മല്‍, കുറ്റ്യാടി, വേളം, പുറമേരി – കുന്നുമ്മല്‍. തുണേരി : ചെക്യാട്, തുണേരി, വളയം, എടച്ചേരി, വാണിമേല്‍, നാദാപുരം – തുണേരി. മേപ്പയ്യൂര്‍ : അരിക്കുളം, കീഴരിയൂര്‍, മേപ്പയ്യൂര്‍, നൊച്ചാട്, നടവണ്ണൂര്‍ – പയ്യോളി (മുനിസിപ്പല്‍ പ്രദേശം). പേരാമ്പ്ര : ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് – പേരാമ്പ്ര. പന്തലായനി : ചേമഞ്ചേരി, മൂടാടി, ചേങ്ങോട്ടുകാവ്. തിക്കോടി, തുറയൂര്‍ – കൊയിലാണ്ടി (മുനിസിപ്പല്‍ പ്രദേശം). വടകര : അഴിയൂര്‍, ചേറോട്, ഏറാമല, ഒഞ്ചിയം – അഴിയൂര്‍. വയനാട് ജില്ല – കല്‍പ്പറ്റ : വേങ്ങപ്പള്ളി, വൈത്തിരി, പൊഴുതന, തരിയോട്, മേപ്പാടി, മുപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ, കണിയാമ്പറ്റ – കല്‍പ്പറ്റ (മുനിസിപ്പല്‍ പ്രദേശം). മാനന്തവാടി : കൊല്ലൂര്‍, വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ – മാനന്തവാടി (മുനിസിപ്പല്‍ പ്രദേശം). പനമരം : പനമരം, നടവയല്‍, പുതാടി,, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി – പനമരം. സുല്‍ത്താന്‍ബത്തേരി : ചീരാല്‍, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി – സുല്‍ത്താന്‍ബത്തേരി (മുനിസിപ്പല്‍ പ്രദേശം). കണ്ണൂര്‍ ജില്ല – പയ്യന്നൂര്‍ : ചെറുപുഴ, പെരുങ്ങോം-വയക്കര, എരമം-കൂറ്റൂര്‍, കാങ്കോല്‍ ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, രാമന്തളി – പയ്യന്നൂര്‍ (മുനിസിപ്പല്‍ പ്രദേശം). കല്ല്യാശ്ശേരി : ചെറുതാഴം, ഏഴോം, കല്ല്യാശ്ശേരി, മാടായി, ചെറുകുന്ന്, മാട്ടൂല്‍, കണ്ണപുരം, കുഞ്ഞിമംഗലം, കടന്നപ്പള്ളി – പാണപ്പുഴ, പാപ്പിനിശ്ശേരി – കല്ല്യാശ്ശേരി. തളിപ്പറമ്പ് : പട്ടുവം, ചപ്പാരപ്പടവ്, കുറുമാത്തൂര്‍, പരിയാരം, മലപ്പട്ടം, മയ്യില്‍, കുറ്റിയാട്ടൂര്‍ – തളിപ്പറമ്പ് (മുനിസിപ്പല്‍ പ്രദേശം). ഇരിക്കൂര്‍ : ഇരിക്കൂര്‍, എരുവേശ്ശി, പയ്യാവൂര്‍, ചെങ്ങളായി, ഉളിക്കല്‍, പടിയൂര്‍ കല്യാട് – ഇരിക്കൂര്‍. ആലക്കോട് : ഉദയഗിരി, ആലക്കോട്, നടുവില്‍, കരുവഞ്ചാല്‍, തേര്‍ത്തല്ലി – ആലക്കോട്. കണ്ണൂര്‍ : ചിറക്കല്‍, വളപട്ടണം, അഴീക്കോട്, നാറാത്ത്, അഴീക്കല്‍, കാട്ടാമ്പള്ളി, കൊളച്ചേരി – പള്ളിക്കുന്ന് കണ്ണൂര്‍ (കോര്‍പ്പറേഷന്‍ പ്രദേശം). എടക്കാട് : മുണ്ടേരി, ചെമ്പിലോട്, കാടാമ്പൂര്‍, പെരളശ്ശേരി, മുഴപ്പിലങ്ങാട്, അഞ്ചരക്കണ്ടി – ചെമ്പിലോട്. തലശ്ശേരി : വേങ്ങാട്, മമ്പറം, ധര്‍മ്മടം, പിണറായി, ചൊക്ക്‌ളി, പന്ന്യന്നൂര്‍, കതിരൂര്‍, ന്യൂമാഹി, എരഞ്ഞോളി, കോട്ടയം – എരഞ്ഞോളി. കൂത്തുപറമ്പ് : തൃപ്പങ്ങോട്ടൂര്‍, പാട്യം, പൊയിലൂര്‍, പൂത്തൂര്‍, കുന്നോത്തുപറമ്പ്, മൊകേരി – കൂത്തുപറമ്പ് (മുനിസിപ്പല്‍ പ്രദേശം). മട്ടന്നൂര്‍ : കീഴല്ലൂര്‍, തില്ലങ്കേരി, കൂടാളി, ചിറ്റാരിപ്പറമ്പ്, മാങ്ങാട്ടിടം, മാലൂര്‍, കോളയാട്, പട്ടാന്നൂര്‍ – മട്ടന്നൂര്‍ (മുനിസിപ്പല്‍ പ്രദേശം). പേരാവൂര്‍ : പേരാവൂര്‍, വള്ളിത്തോട്, ആറളം, അയ്യംകുന്ന്, പായം, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന് – പേരാവൂര്‍. കാസര്‍ഗോഡ് ജില്ല – പരപ്പ : കള്ളാര്‍, പരപ്പ, പനത്തടി, ബളാല്‍, കീനാനൂര്‍- കരിന്തളം, കോടോംബേളൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി – പരപ്പ. കാസര്‍ഗോഡ് : മൊഗ്രാല്‍ പുത്തൂര്‍, ബദിയഡുക്ക, മധുര്‍, ചെങ്കള – കാസര്‍ഗോഡ് (മുനിസിപ്പല്‍ പ്രദേശം). മഞ്ചേശ്വരം : കുമ്പള, മംഗല്‍പ്പാടി, വോര്‍ക്കാടി, പുത്തിഗെ, മീഞ്ച, മഞ്ചേശ്വരം, പൈവളിഗെ, എന്മകജെ – മഞ്ചേശ്വരം. നീലേശ്വരം : ചെറുവത്തൂര്‍, കയ്യൂര്‍-ചീമേനി, പീലിക്കോട്, തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, മടിക്കൈ – നീലേശ്വരം (മുനിസിപ്പല്‍ പ്രദേശം). കാഞ്ഞങ്ങാട് : അജാനൂര്‍, മണിക്കോത്ത്, പനയല്‍, ചെമ്മനാട്, ഉദുമ, പള്ളിക്കര, പുല്ലൂര്‍-പെരിയ, കളനാട്-ചെമ്മനാട്, – കാഞ്ഞങ്ങാട് (മുനിസിപ്പല്‍ പ്രദേശം). കാറഡുക്ക : ബെല്ലൂര്‍, കുംപഡജെ, കാറഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍, ദേലംപാടി, ബേഡഡുക്ക – കാറഡുക്ക. പി.എന്‍.എസ്.3783/15

589 total views, no views today

സഫലമാകുന്ന സ്വപ്നം

ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.

2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.

'•                   സഫലമാകുന്ന സ്വപ്നം-<br />
                    -------------------------<br />
 ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.<br />
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.</p>
<p> 2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു  സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത  ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.'
'•                   സഫലമാകുന്ന സ്വപ്നം-<br />
                    -------------------------<br />
 ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.<br />
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.</p>
<p> 2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു  സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത  ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.''•                   സഫലമാകുന്ന സ്വപ്നം-<br />
                    -------------------------<br />
 ഒരു ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്ന ദിവസമാണ് നാളെ . ലോകോത്തര നിലവാരമുള്ള ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഇന്ന് മുതല്‍ ഐ.ഐ.ടി.പാലക്കാടും ഇടം പിടിക്കും. നാളെ രാവിലെ ഇന്ത്യന്‍ ഐ.ടി. രംഗത്തെ അതികായരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ കുട്ടികളുമായി സംവദിച്ചു കൊണ്ട് അധ്യയനത്തിന് തുടക്കമിടും. കേന്ദ്രമന്ത്രി ശ്രീമതി. സ്മൃതി ഇറാനി വീഡിയോ കൊണ്ഫെറന്‍സിംഗ് വഴിയും കുട്ടികളോട് സംസാരിക്കും. ഔപചാരികമായ ഉത്ഘാടനം ശ്രീമതി. സ്മൃതി ഇറാനിയുടെ സൌകര്യപ്രദമായ തീയതി ലഭിച്ചാലുടന്‍ വിപുലമായി പിന്നീട്‌ സംഘടിപ്പിക്കും.<br />
അഹല്യയില്‍ തയ്യാറായ താല്ക്കാലിക ക്യാമ്പസ് ഉണര്‍ന്നു കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളും രക്ഷിതാക്കളും എത്തിക്കൊണ്ടിരിക്കുന്നു. ഇന്ന് മുതല്‍ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. അത്യാധുനികമായ ക്ലാസ് മുറികള്‍, മികച്ച ലാബുകള്‍, ലൈബ്രറി, കുറ്റമറ്റ ഹോസ്റ്റല്‍ സൗകര്യം, അധ്യാപകര്‍ക്കുള്ള ക്വാര്ട്ടേഴ്സുകള്‍, മെസ്സ് ഹാള്‍, കാന്റീ്ന്‍, റോഡ്‌ സൗകര്യം, എല്ലാം തയ്യാറായിക്കഴിഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായി ഞാന്‍ ഇന്ന് അഹല്യ ക്യാമ്പസ് സന്ദര്‍ശിച്ചു. ഐ.ഐ.ടി.ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, പ്രൊഫ. കുര്യന്‍, എന്നിവരെല്ലാം ഉണ്ടായിരുന്നു. ഒരുക്കിയ മികച്ച സൌകര്യങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിദ്യാര്ഥിികള്‍ക്കും രക്ഷിതാക്കള്‍ക്കും നിറഞ്ഞ സംതൃപ്തി. ചുരുങ്ങിയ സമയത്തിനുള്ളില്‍ഒരു താല്ക്കാലിക ക്യാമ്പസ്സില്‍ ഒരുക്കാവുന്നതിലുമപ്പുറമുള്ളവയാണ്‌ സൌകര്യങ്ങളെന്ന്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു.</p>
<p> 2009 ല്‍ എം.പി.യായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയില്‍ എത്തിയശേഷം ഒരു മന്ത്രിയെക്കണ്ട് ആദ്യം കൊടുത്ത നിവേദനം പാലക്കാട് ഐ.ഐ.ടി.ക്ക് വേണ്ടിയുള്ളതായിരുന്നു. അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. കപില്‍ സിബല്‍ വായിച്ചു നോക്കിയിട്ട് ഉറപ്പു തന്നു. പന്ത്രണ്ടാം പദ്ധതിയില്‍ ഐ.ഐ.ടി.അനുവദിക്കാം. പിന്നീട്‌ പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ചപ്പോഴും അതേ ഉറപ്പ് കപില്‍ സിബല്‍ ആവര്‍ത്തിച്ചു. പന്ത്രണ്ടാം പദ്ധതി ആയപ്പോഴേക്കും വകുപ്പ് മന്ത്രി പള്ളം രാജുവായി. ഐ.ഐ.ടി. അനുവദിക്കുന്നതിലെ പുരോഗതി വീണ്ടും പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോള്‍ പള്ളം രാജുവിന്റെ മറുപടിക്ക് ഉറപ്പ് പോര. എവിടെയും തൊടാതെ ഒഴിഞ്ഞു മാറുന്ന രീതി. സഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം എന്നെ ഒറ്റയ്ക്ക് വിളിച്ചു പറഞ്ഞ്. “കാര്യം ബുദ്ധിമുട്ടാണ്. ആസൂത്രണ കമ്മീഷന്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയെ കാണൂ.” അടുത്ത ദിവസം തന്നെ സമയം വാങ്ങി പ്രധാനമന്ത്രി ഡോ.മന്മോഹന്സിം ഗിനെ കണ്ടു. വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ് മറുപടി. വീണ്ടും ശ്രീ. പള്ളം രാജുവിന്റെ അടുത്തേക്ക്. പ്രധാനമന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പള്ളം രാജുവിന് അദ്ഭുതം. തന്റെ പരിമിതികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടതോടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍. അതിനിടയില്‍ മാനവവിഭവശേഷി വകുപ്പ് സഹമന്ത്രിയായിരുന്ന പാലക്കാട്ട്കാരന്‍ കൂടിയായ ശ്രീ.ശശി തരൂര്‍ ഇപ്പോള്‍ താല്ക്കാലിക ക്യാമ്പസ് ആരംഭിക്കുന്ന അഹല്യയില്‍ വച്ച് തന്നെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം പദ്ധതിയില്‍ എന്നല്ല പതിമൂന്നാം പദ്ധതിയിലും ഐ.ഐ.ടി. കിട്ടാന്‍ പ്രയാസമായിരിക്കും. തുടര്‍ന്നു  സര്‍ക്കാര്‍ ര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനോടൊപ്പം പുറത്തും ജനങ്ങളെ അണിനിരത്തി ഐ.ഐ.ടി.ക്കായുള്ള സമ്മര്‍ദ്ദം ശക്തിപ്പെടുത്താനുള്ള നീക്കം. ഇതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും അണി നിരത്താനായിരുന്നു ശ്രമം. 2011നവംബര്‍ 12നു ഞാന്‍ മുന്‍കയ്യെടുത്തു വിളിച്ചു ചേര്‍ത്ത  ജനകീയ കണ്‍വെന്‍ഷനിലേക്ക് എല്ലാ കക്ഷി നേതാക്കളെയും ജനപ്രതിനിധികളെയും മറ്റുള്ളവരെയും ക്ഷണിക്കുകയുണ്ടായി. കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തത് മുന്‍ കേന്ദ്ര സഹമന്ത്രി ശ്രീ. ഒ. രാജഗോപാല്‍ ആയിരുന്നു. മുന്‍മന്ത്രി ശ്രീ. എ.കെ. ബാലന്‍, കെ.ഇ.ഇസ്മായില്‍, കെ.കൃഷ്ണന്കുട്ടി എന്നിവരും കെ.വി. വിജയദാസ്. എം.എല്‍.എ തുടങ്ങി ഒട്ടേറെ പ്രമുഖരും സി.പി.എം., ബി.ജെ.പി, സി.പി.ഐ, ആര്‍.എസ്.പി., കേരള കോണ്ഗ്ര സ്‌, തുടങ്ങിയ വിവിധ പാര്ട്ടി പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതുപോലൊരു കാര്യത്തില്‍ സഹകരിക്കുമെന്ന് പ്രതീക്ഷിച്ച ചിലരെല്ലാം വിട്ടു നിന്നത് അല്പം നിരാശയുണ്ടാക്കിയെങ്കിലും പൊതുവില്‍ കക്ഷിവ്യത്യാസമില്ലാത്ത പിന്തുണ കിട്ടുകയുണ്ടായി. അവരോടെല്ലാമുള്ള കൃതജ്ഞത അറിയിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന നരേന്ദ്രമോഡി സര്‍ക്കാര്‍ ഐ.ഐ..ടി. ഇല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് അവ അനുവദിക്കുമെന്ന നയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിയുടെ ഏത് സൂചികയെടുത്തു പരിശോധിച്ചാലും രാജ്യത്ത് മുന്‍പന്തിയില്‍ നില്ക്കു ന്ന കേരളത്തിന്‌ ഐ.ഐ.ടി.ക്ക് മറ്റാരേക്കാളും അര്‍ഹതയുണ്ടായിരുന്നു. 2014-15 ബജറ്റില്‍ കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഐ.ഐ.ടി.പ്രഖ്യാപിച്ചു. ആന്ധ്ര, ഗോവ, ഛത്തീസ്ഗഡ്‌, ജമ്മു കാശ്മീര്‍ എന്നിവയാണ് മറ്റുള്ളവ. ബജറ്റ് പ്രഖ്യാപനം വന്നത് മുതല്‍ പാലക്കാട് ഐ.ഐ.ടി. ഉടന്‍ യാഥാര്ത്ഥ്യമാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയോട് അടുത്ത അധ്യയനവര്ഷം മുതല്‍ തന്നെ പാലക്കാട് ഐ.ഐ.ടി. ആരംഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു. മികച്ച താല്ക്കാ ലിക സൗകര്യം ഒരുക്കാന്‍ മന്ത്രിയുടെ മറുപടി. സൌകര്യങ്ങള്‍ ഒരുക്കാമെന്ന് വാക്ക് കൊടുത്തപ്പോള്‍ എങ്കില്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാമെന്ന് മന്ത്രി. ഞാന്‍ നല്കുന്ന വാക്കായി മണ്ഡലത്തില്‍ പോയി ധൈര്യമായി പ്രഖ്യാപിച്ചോളൂ എന്നായിരുന്നു സ്മൃതി ഇറാനി പറഞ്ഞത്. തുടര്‍ന്ന്‍ ഒരേസമയം ഭൂമി ഏറ്റെടുക്കാനും താല്ക്കാലിക ക്യാമ്പസ് ഒരുക്കാനുമുള്ള പരിശ്രമങ്ങള്‍. രണ്ടും സുഗമമായി മുന്നോട്ട് പോയി. ചുരുങ്ങിയ സമയം കൊണ്ട് അത്ഭുതകരമായ വേഗത്തില്‍ അഹല്യയില്‍ മികച്ച ക്യാമ്പസൊരുങ്ങി. ലാഭനഷ്ടം നോക്കാതെ ഇക്കാര്യത്തില്‍ സഹകരിച്ച അഹല്യ ചെയര്‍മാന്‍ ഡോ. ഗോപാലിന് നന്ദി പറയാതെ വയ്യ. വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച ഐ.ഐ.ടി. ഡയറക്ടര്‍ ഡോ.സുനില്‍കുമാറിന്‍റെ പങ്ക് വിലമതിക്കാനാവാത്തതാണ്. എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് ഈ വര്‍ഷം ആരംഭിക്കുന്ന ആദ്യത്തെ ഐ.ഐ.ടി. പാലക്കാട്ടെതായി മാറി. തിരുപ്പതിയില്‍ അഞ്ചാം തീയതി ക്ലാസുകള്‍ ആരംഭിക്കും. ഗോവ, ഛത്തീസ്ഗഡ്‌, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളില്‍ എന്തായാലും ഈ വര്ഷം ആരംഭിക്കാനാവില്ല എന്നും തീരുമാനമായി. ലഭിച്ച അവസരം പാഴാക്കാതെ യഥാസമയം ഉപയോഗിക്കാനായതാണ് നമുക്ക് നേട്ടമായത്. പാലക്കാടിന്റെ ഈ ചരിത്ര നേട്ടത്തില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.'
 M B Rajesh  MP

 

No views yet

Abdul Kalam’s ten inspiring quotes

 

“Don’t take rest after your first victory because if you fail in second, more lips are waiting to say that your first victory was just luck.”

“All Birds find shelter during a rain. But Eagle avoids rain by flying above the Clouds. Problems are common,but attitude makes the difference.”

“Man needs difficulties in life because they are necessary to enjoy the success.” “You have to dream before your dreams can come true.”

“One of the very important characteristics of a student is to question. Let the students ask questions.”

“It is very easy to defeat someone, but it is very hard to win someone.”

“Look at the sky. We are not alone. The whole universe is friendly to us and conspires only to give the best to those who dream and work.”

“Be more dedicated to making solid achievements than in running after swift but synthetic happiness.”

“Thinking should become your capital asset, no matter whatever ups and downs you come across in your life.”

“Without your involvement you can’t succeed. With your involvement you can’t fail. “

231 total views, no views today